city-gold-ad-for-blogger

എക്‌സല്‍ ഫ്രന്‍ഡ്‌സ് റമദാന്‍ കിറ്റ് വിതരണം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 11.06.2017) കളിചിരിയും നര്‍മങ്ങളും കൊണ്ട് സാമൂഹികമാധ്യമങ്ങളെ നേരംപോക്കാക്കുന്ന ആധുനിക യുഗത്തില്‍ ഫേസ്ബുക്കിലൂടെ സൗഹൃദകൂട്ടായ്മ രൂപപ്പെടുത്തി ശ്രദ്ധ നേടിയ എക്‌സല്‍ ഫ്രന്‍ഡ്‌സ് സൗഹൃദകൂട്ടായ്മ ഏഴാമത് ചാരിറ്റിയുടെ ഭാഗമായി റമദാന്‍ കിറ്റ് വിതരണം ചെയ്തു. ബദിയടുക്കയില്‍ നടന്ന ചടങ്ങില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് നല്‍കാനുള്ള ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് എക്‌സല്‍ അഡ്മിന്‍ മുനി ഉര്‍മിക്ക് കൈമാറി അസ്സയ്യിദ് അബ്ദുല്‍ ലത്വീഫ് ബാ അലവി തങ്ങള്‍ മലപ്പുറം ഉദ്ഘാടനം നിര്‍വഹിച്ചു.

എക്‌സല്‍ ഫ്രന്‍ഡ്‌സ് റമദാന്‍ കിറ്റ് വിതരണം ചെയ്തു

എക്‌സല്‍ അംഗങ്ങളായ നിസാം പെരഡാല, ആര്‍ എം എസ് പള്ളം, റംസി പി എം, അറഫ ബോവിക്കാനം, സാദിഖ് പെരഡാല, ഇര്‍ഷാദ് പേരൂര്‍, സിയാ പെരഡാല എന്നിവരും സന്നിഹിതരായിരുന്നു. നാല് വര്‍ഷം പിന്നിട്ട കൂട്ടായ്മയുടെ ജൈത്ര യാത്രയില്‍ ഏകദേശം 50 ഓളം കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ സാധിച്ചിട്ടുണ്ട്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം എക്സല്‍ ചാരിറ്റി എന്ന ഒരു വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നു.

ആര്‍ എം എസ് പള്ളം, നിസാം പെരഡാല, ഇമ്രാന്‍ കമാല്‍, ഇര്‍ഷാദ് പേരൂര്‍, ഹംസ ചുള്ളിക്കാന എന്നിവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. ഗ്രൂപ്പ് അഡ്മിന്‍മാരായ മുനി ഉര്‍മി, രിഫാഇ ഉര്‍മി, ഖാദര്‍ കെ എച്ച് ബി, സെക്കീര്‍ കമ്പാര്‍, ഷെമീര്‍ ഫ്രന്‍സി, സിദ്ദീഖ് ദേലമ്പാടി, മുഹമ്മദ് പരപ്പ ഖാന്‍, സലീം ബന്തിയോട്, ചെപ്പു സീലോട്സ് എന്നിവര്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

കര്‍മം കൊണ്ടും കണ്ണീരൊപ്പാന്‍ എക്സല്‍ കൈകോര്‍ത്തപ്പോള്‍ 10,000ലധികം വരുന്ന ഗ്രൂപ്പ് അംഗങ്ങളുടെ സജീവ പിന്തുണ പ്രവര്‍ത്തനഗോദയ്ക്ക് ഊര്‍ജമാവുകയാണ്. രിഫാഇ ഉറുമിയുടേയും മുനി ഉറുമിയുടേയും മനസ്സിലുദിച്ച ആശയം കൂട്ടായ്മയായി പടര്‍ന്ന് പന്തലിച്ചപ്പോള്‍ വ്യത്യസ്തങ്ങളായ മത്സരങ്ങളും കലാപരിപാടുകളുമായി ഇന്ന് മാതൃക കൂട്ടായ്മയായി എക്സല്‍ ഫ്രന്‍ഡ്സ് വളര്‍ന്നു കഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Ramadan, Religion, Badiyadukka, Inauguration, Excel Friends.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia