city-gold-ad-for-blogger

കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇലക്ട്രോണിക്‌സ് കടയുടമയ്ക്ക് മര്‍ദനം; 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 30.06.2017) കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇലക്ട്രോണിക്‌സ് കടയുടമയെ മര്‍ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. സീതാംഗോളി സൂരംബയലിലെ എച്ച്. ഗണേശന്റെ പരാതിയില്‍ കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

ഗണേശന്റെ ഉടമസ്ഥതയില്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് കടയ്ക്കു മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5.10 മണിയോടെയാണ് സംഭവം. കടയുടെ മുന്നില്‍ കെ എല്‍ 14 എസ് 4478 നമ്പര്‍ കാര്‍ പാര്‍ക്ക് ചെയ്തതു മൂലം വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ തടസം നേരിട്ടതിനെ ഗണേശന്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ മൂന്നംഗ സംഘം ഗണേശനെ കോളറില്‍ പിടിച്ചുനിര്‍ത്തി മര്‍ദിച്ചുവെന്നാണ് പരാതി.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഇലക്ട്രോണിക്‌സ് കടയുടമയ്ക്ക് മര്‍ദനം; 3 പേര്‍ക്കെതിരെ കേസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Car, case, Police, complaint, Assault, Kasaragod New Bus stand, Electronic shop owner assaulted; case against 3

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia