Join Whatsapp Group. Join now!
Aster MIMS 10/10/2023

സെക്ഷന്‍ ഓഫീസ് വിഭജിച്ചിട്ടും രക്ഷയില്ല; വൈദ്യുതി മുടക്കം പതിവാകുന്നു

കുമ്പള കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് വിഭജിച്ച് പെര്‍ളയിലും, സീതാംഗോളിയിലും Kasaragod, Kumbala, News, Kerala, Electricity, Complaint, Natives, Police, Electricity interruption in Kumbala.
കുമ്പള: (www.kasargodvartha.com 28.06.2017) കുമ്പള കെ എസ് ഇ ബി സെക്ഷന്‍ ഓഫീസ് വിഭജിച്ച് പെര്‍ളയിലും, സീതാംഗോളിയിലും പുതുതായി രണ്ട് സെക്ഷന്‍ ഓഫീസുകള്‍ തുറന്നിട്ടും കുമ്പളയിലെ വൈദ്യുതി മുടക്കത്തിന്നു ഒരു കുറവുമില്ല. ദിവസേന പകല്‍ സമയങ്ങളില്‍ മണിക്കൂറുകള്‍ ഇടവിട്ടാണ് വൈദ്യുതി മുടങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു ചെറിയ കാറ്റടിച്ചാല്‍ തന്നെ കുമ്പള ഇരുട്ടിലാവും. ഡെങ്കിപ്പനിയും, കൊതുകുശല്യവും പടരുന്ന സാഹചര്യത്തില്‍ പോലും വൈദ്യുതി മുടക്കം പതിവാവുന്നത് ഉപഭോക്താക്കളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

കുമ്പള സെക്ഷന്‍ പരിധിയില്‍ വരുന്ന കാല്‍ ലക്ഷത്തോളം ഉപഭോക്താക്കളെ ഉള്‍ക്കൊള്ളാനാവുന്നില്ലെന്നു കാണിച്ചു കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സെക്ഷന്‍ ഓഫീസ് വിഭജിച്ച് ആദ്യം പെര്‍ളയിലും പിന്നീട് സീതാംഗോളിയിലും പുതുതായി രണ്ട് സെക്ഷന്‍ ഓഫീസുകള്‍ സര്‍ക്കാര്‍ അനുവദിച്ചു ഉത്തരവായത്.

Kasaragod, Kumbala, News, Kerala, Electricity, Complaint, Natives, Police, Electricity interruption in Kumbala.


കുമ്പളയില്‍ നിന്നു അയ്യായിരത്തോളം വരുന്ന ഉപഭോക്താക്കള്‍ രണ്ട് സെക്ഷനുകളിലേക്കായി മാറിയെങ്കിലും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാവാത്തത് ഉപഭോക്താക്കളെ വലയ്ക്കുന്നു. ഇപ്പോള്‍ ആവശ്യത്തിന് ജീവനക്കാരും സാമഗ്രികളുമൊക്കെ ഉണ്ടായിട്ടും വൈദ്യുതി മുടക്കത്തിന്ന് കുറവില്ല. ചൊവ്വാഴ്ച വൈകുന്നേരം ചെറിയ തോതില്‍ കാറ്റടിച്ചപ്പോള്‍ മണിക്കൂറുകളോളമാണ് വൈദ്യുതി തടസ്സം നേരിട്ടത്.

വൈദ്യുതി മുടക്കം വിളിച്ചു പറഞ്ഞാല്‍ 'ഇപ്പൊ ശരിയാക്കിത്തരാമെന്ന' പതിവ് പല്ലവി തന്നെയാണ് എന്നും. കഴിഞ്ഞ വര്‍ഷം സഹികെട്ട നാട്ടുകാര്‍ രാത്രി ഓഫീസില്‍ ഇടിച്ചു കയറി കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. കമ്പി പൊട്ടലോ മറ്റോ ഉണ്ടായി വൈദ്യുതി തടസ്സം നേരിട്ടാല്‍ പോലും പുനഃസ്ഥാപിക്കുന്നത് മണിക്കൂറുകള്‍ കഴിഞ്ഞാണ്. പുതുതായി അനുവദിച്ച രണ്ട് സെക്ഷന്‍ ഓഫീസുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കളെ മാറ്റിയാല്‍ കുമ്പളയിലെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാവുമെന്നു ഉപഭോക്താക്കള്‍ പറയുന്നു. ഇതിനു അധികൃതര്‍ കണ്ണ് തുറക്കണമെന്നാണ് ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kumbala, News, Kerala, Electricity, Complaint, Natives, Police, Electricity interruption in Kumbala.