Join Whatsapp Group. Join now!
Aster MIMS 10/10/2023

ദുബൈയിലുണ്ടായ വാഹനാപകടത്തെതുടര്‍ന്ന് യുവതി അബോധാവസ്ഥയിലായ സംഭവം; ഡ്രൈവര്‍ക്ക് 27,000 രൂപ പിഴ

രാജപുരം സ്വദേശിനിയായ യുവതി ദുബൈയിലുണ്ടായ വാഹനാപകടത്തെതുടര്‍ന്ന് അബോധാവസ്ഥയിലായ സംഭവത്തില്‍ Kasaragod, Kanhangad, Accident, Woman, Fine, Driver, Court, Treatment, Hospital, Dubai.
കാഞ്ഞങ്ങാട്: (www.kasargodvartha.com 02/06/2017) രാജപുരം സ്വദേശിനിയായ യുവതി ദുബൈയിലുണ്ടായ വാഹനാപകടത്തെതുടര്‍ന്ന് അബോധാവസ്ഥയിലായ സംഭവത്തില്‍ ഡ്രൈവര്‍ക്ക് കോടതി 27,000 രൂപ പിഴ വിധിച്ചു. രാജപുരം കൊട്ടോടിയിലെ അര്‍ച്ചനയാണ് ദുബൈയിലെ റാസല്‍ഖൈമയിലുണ്ടായ വാഹനാപകടത്തെതുടര്‍ന്ന് രണ്ട് മാസക്കാലമായി അബോധാവസ്ഥയില്‍ കഴിയുന്നത്.

അര്‍ച്ചനയെ ഇടിച്ച് വീഴ്ത്തിയ കാറിന്റെ ഡ്രൈവര്‍ക്കാണ് ദുബൈ കോടതി 1,550 ദിര്‍ഹം (27,000 രൂപ) പിഴ വിധിച്ചത്. വിധിയുടെ പകര്‍പ്പ് ഭര്‍ത്താവ് ശശിധരന്‍ ദുബൈ കോടതിയില്‍ നിന്നും കൈപറ്റി. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനാണ് ഭര്‍ത്താവിനെ കാണാന്‍ ദുബൈയിലെത്തിയ അര്‍ച്ചനയെ കാര്‍ ഇടിച്ച് വീഴ്ത്തിയത്.

Kasaragod, Kanhangad, Accident, Woman, Fine, Driver, Court, Treatment, Hospital, Dubai.

ഗുരുതരമായ പരിക്കുകളോടെ അബോധാവസ്ഥയില്‍ അര്‍ച്ചനയെ റാസല്‍ഖൈമയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിലയില്‍ മാറ്റമൊന്നുമുണ്ടായില്ല. പിന്നീട് അര്‍ച്ചനയെ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പൂര്‍ണമായ ബോധാവസ്ഥയില്‍ എത്തിയിട്ടില്ല.

യു എ ഇലെയും നാട്ടിലെയും സന്നദ്ധസംഘടനകളുടെയും മനുഷ്യ സ്‌നേഹികളുടെയും സഹായത്തിലാണ് അര്‍ച്ചനയുടെ ചികിത്സ തുടരുന്നത്. അര്‍ച്ചനയ്ക്ക് വേണ്ടി കൊട്ടോടിയില്‍ ചികിത്സാ സഹായ സമിതിയും പ്രവര്‍ത്തിച്ച വരുന്നുണ്ട്. റാസല്‍ഖൈമയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ശശിധരന്റെ ആഗ്രഹമനുസരിച്ച് സ്‌കൂള്‍ അവധി ആഘോഷിക്കാനാണ് രണ്ട് മക്കളേയും കൂട്ടി അര്‍ച്ചന റാസല്‍ഖൈമയിലെത്തിയത്.

റോഡ് മുറിച്ച് കടക്കുമ്പോഴാണ് യുവതിയെ അമിതവേഗതയില്‍ വന്ന വാഹനം ഇടിച്ചു വീഴ്ത്തിയത്. അമൃത ആശുപത്രിയിലെ ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം അര്‍ച്ചന കണ്ണ് തുറക്കാന്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ആരെയും തിരിച്ചറിയുന്നില്ല.

Related News:
ഗള്‍ഫിലുള്ള ഭര്‍ത്താവിനൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ സന്ദര്‍ശക വിസയിലെത്തിയ യുവതിക്ക് വാഹനാപകടത്തില്‍ ഗുരുതരം; ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ കുടുംബം കണ്ണീര്‍ കയത്തില്‍

ഗള്‍ഫില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തു; തുടര്‍ചികിത്സയ്ക്ക് കൊച്ചിയിലേക്ക് കൊണ്ടുവരുന്നു

അപകടത്തില്‍ പരിക്കേറ്റ് റാസല്‍ഖൈമയിലെ ആശുപത്രിയില്‍ കഴിയുന്ന അര്‍ച്ചനയെ തിങ്കളാഴ്ച എയര്‍ ഇന്ത്യയുടെ പ്രത്യേകം സജ്ജമാക്കിയ വിമാനത്തില്‍ കൊച്ചിയിലെത്തിക്കും



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kanhangad, Accident, Woman, Fine, Driver, Court, Treatment, Hospital, Dubai, Driver fined for accident.