Join Whatsapp Group. Join now!
Aster MIMS 10/10/2023

ഓവുചാല്‍ ശുചീകരിച്ചില്ല, കുമ്പള സ്‌കൂള്‍ റോഡില്‍ മലിന ജലം റോഡിലേക്കൊഴുകുന്നു

മഴക്കാലത്തിനു മുമ്പായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കുമ്പള ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ റോഡിനെ ഒഴിവാക്കിയത് വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമാവുന്നു. സ്‌കൂള്‍ റോഡിലെ ഓവുചാലുകള്‍ Kumbala, Road, Drainage, Waste, School, Students, Kasaragod, Complaint, Waste Water
കുമ്പള: (www.kasargodvartha.com 05.06.2017) മഴക്കാലത്തിനു മുമ്പായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കുമ്പള ഗ്രാമപഞ്ചായത്ത് സ്‌കൂള്‍ റോഡിനെ ഒഴിവാക്കിയത് വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതമാവുന്നു. സ്‌കൂള്‍ റോഡിലെ ഓവുചാലുകള്‍ മാലിന്യകൂമ്പാരമായി മാറിയതാണ് മലിനജലം റോഡിലൂടെ ഒഴുകാന്‍ കാരണമാകുന്നത്.

കുമ്പളയിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം വലിച്ചെറിയുന്നത് കുമ്പള സ്‌കൂള്‍ റോഡിലെ ഓവുചാലുകളിലാണ്. രാത്രിയായാല്‍ മാലിന്യങ്ങള്‍ക്ക് വ്യാപാരികള്‍ തീയിടുന്നതും പതിവ് കാഴ്ചയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങളാണേറെയും. ഒപ്പം പഴം, പച്ചക്കറികടകളിലെ മാലിന്യവും സ്‌കൂള്‍ റോഡില്‍ നിക്ഷേപിക്കുന്നു.


വിദ്യാര്‍ത്ഥികള്‍ക്ക് കുമ്പള ടൗണില്‍ നിന്നും സ്‌കൂളിലെത്താനുള്ള പ്രധാന റോഡാണിത്. സ്‌കൂള്‍ മൈതാനത്തിന്റെ ചുറ്റുമതിലിനോട് ചേര്‍ന്ന് നിര്‍മിച്ച ഓവുചാലിന് സ്ലാബുകളുണ്ടാക്കി മൂടാത്തതാണ് മാലിന്യം ഓവുചാലുകളില്‍ നിക്ഷേപിക്കാന്‍ കാരണമാവുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മഴ കനക്കുന്നതോടെ ഓവുചാലുകളിലെ മാലിന്യത്തില്‍ നിന്നു മലിനജലം ഒഴുകി റോഡിലുമെത്തും. ഇത് ദുര്‍ഗന്ധത്തിനും ഒപ്പം പകര്‍ച്ചാ വ്യാധികള്‍ക്കും കാരണമാവുമെന്ന് വിദ്യാര്‍ത്ഥികളും നാട്ടുകാരും ഭയക്കുന്നു.

കുമ്പള ഗ്രാമ പഞ്ചായത്ത് പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ടെങ്കിലും വ്യാപാരികളും മറ്റും ഉത്തരവിന് പുല്ലു വിലപോലും കല്‍പ്പിക്കുന്നില്ല. നടപടി കടലാസില്‍ ഒതുങ്ങുന്നതിനാല്‍ മാലിന്യം കുമ്പള ടൗണിലും സ്‌കൂള്‍ റോഡിലും സ്‌കൂള്‍ റോഡിലും കുന്ന് കൂടി ചീഞ്ഞളിയുകയാണ്. സ്‌കൂള്‍ റോഡിലെ ഓവുചാലുകളില്‍ നിക്ഷേപിച്ച മാലിന്യം അടിയന്തിരമായി നീക്കം ചെയ്യാനും മാലിന്യം തള്ളുന്നത് തടയാനും പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നു കര്‍ശന നടപടി വേണമെന്നാണ് ടൗണിലെത്തുന്നവരുടെയും വിദ്യാര്‍ത്ഥികളുടെയും ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kumbala, Road, Drainage, Waste, School, Students, Kasaragod, Complaint, Waste Water.