Join Whatsapp Group. Join now!
Aster MIMS 10/10/2023

മതസൗഹാര്‍ദത്തിന്റെ വിളംബരമായി ജില്ലാ ഭരണകൂടത്തിന്റെ ഇഫ്താര്‍ - സ്‌നേഹസംഗമം

മതസാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് ജില്ലാഭരണകൂടം ഇഫ്താര്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. കാസര്‍കോട് ഗവ Kasaragod, Religion, Programme, Inauguration, District Collector, Ifthar, District administration
കാസര്‍കോട്: (www.kasargodvartha.com 23.06.2017) മതസാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും കാരുണ്യത്തിന്റെയും സന്ദേശം വിളംബരം ചെയ്ത് ജില്ലാഭരണകൂടം ഇഫ്താര്‍ സ്‌നേഹസംഗമം സംഘടിപ്പിച്ചു. കാസര്‍കോട് ഗവ. കോളജ് ഹാളിലാണ് സ്‌നേഹസംഗമം നടത്തിയത്. ജില്ലയില്‍ ഇടക്കിടെയുണ്ടാകുന്ന അസ്വസ്ഥതകള്‍ ആവര്‍ത്തിക്കാതിരിക്കാനുളള ജില്ലാ ഭരണകൂടത്തിന്റെ പരിശ്രമങ്ങള്‍ക്ക് സംഗമം പിന്തുണ ഉറപ്പ് നല്‍കി.


ജില്ലയില്‍ എല്ലാ ആഘോഷങ്ങളെയും ഉള്‍ക്കൊള്ളുവാനുള്ള സഹിഷ്ണുതയും വിശാല വീക്ഷണവും വളര്‍ത്തിയെടുക്കേണ്ടത് അനിവാര്യമാണെന്ന് കലക്ടര്‍ പറഞ്ഞു. കാസര്‍കോട് ടൗണ്‍ ഹസനത്തുല്‍ ജാരിയ പളളിയിലെ ഖത്തീബ് അത്തീഖ് റഹ് മാന്‍ ഫൈസി, കാസര്‍കോട് സെന്റ് ജോസഫ്‌സ് ചര്‍ച്ച് വികാരി ഫാദര്‍ മാണി മേല്‍വട്ടം, ഉപ്പള കൊണ്ടേവൂര്‍ ആശ്രമത്തിലെ യോഗാനന്ദസരസ്വതി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ഭീതിയുടെ വാഹകരാകാതെ ലോകത്തിന് കാരുണ്യം ചൊരിയാന്‍ ഉദ്‌ഘോഷിച്ച പ്രപഞ്ചനാഥന്റെ വചനങ്ങള്‍ ജീവിതത്തില്‍ പിന്തുടരുന്നവര്‍ക്ക് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്ന് ഖത്തീബ് പറഞ്ഞു. എല്ലാ മനുഷ്യരും ഒരേ ആത്മാവിന്റെ ഭാഗമാണ്. ദൈവം സ്‌നേഹം തന്നെയാണെന്ന് ഫാദര്‍ മാണി മേല്‍വട്ടം പറഞ്ഞു. സ്‌നേഹത്തിനേക്കാള്‍ വലിയ മതമില്ല. മനുഷ്യന് കരുണയുടെയും സ്‌നേഹത്തിന്റെയും മുഖമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളും ശാന്തിയുടെ സന്ദേശമാണ് നല്‍കുന്നത്. സഹിഷ്ണുതയില്ലാത്തതാണ് ലോകത്ത് സമാധാനത്തിന് ഭംഗം വരുത്തുന്നതെന്ന് യോഗാനന്ദ സരസ്വതി പറഞ്ഞു. വ്രതം അനുഷ്ഠിക്കുമ്പോള്‍ ശരീരം മാത്രമല്ല മനസും ശുദ്ധീകരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, സി പി എം ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ശ്രീകാന്ത്, എ ഡി എം കെ അംബുജാക്ഷന്‍, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ സംസാരിച്ചു. സബ്ജഡ്ജ് ഫിലിപ്പ് കെ തോമസ്, മുന്‍മന്ത്രിമാരായ ചെര്‍ക്കളം അബ്ദുല്ല, സി ടി അഹ് മദലി, മുന്‍ എം എല്‍ എ സി എച്ച് കുഞ്ഞമ്പു, ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം തുടങ്ങിയവരും മത - രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക മേഖലയിലെ പ്രമുഖരും വ്യാപാരി വ്യവസായി പ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളും ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Religion, Programme, Inauguration, District Collector, Ifthar, District administration department conducts Ifthar meet.