Join Whatsapp Group. Join now!
Aster MIMS 10/10/2023

21 വര്‍ഷമായി വ്രതശുദ്ധിയുടെ നിറവില്‍ കാഞ്ഞങ്ങാട് സ്വദേശിയായ ദിനേശന്‍; നോമ്പെടുക്കുന്നത് കുവൈത്തിലെ സുഹൃത്തുക്കള്‍ക്കൊപ്പം

കുവൈത്തില്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയായ ദിനേശന്‍ 21 വര്‍ഷമായി വ്രതവിശുദ്ധിയുടെ നിറവില്‍. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍സ്‌റ്റോര്‍ സ്വദേശിയായ ദിKasaragod, Kerala, Kanhangad, news, kuwait, Dineshan along with Kuwaiti friends had been taking fasting since 21 years
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.06.2017) കുവൈത്തില്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശിയായ ദിനേശന്‍ 21 വര്‍ഷമായി വ്രതവിശുദ്ധിയുടെ നിറവില്‍. കാഞ്ഞങ്ങാട് സൗത്ത് കൊവ്വല്‍സ്‌റ്റോര്‍ സ്വദേശിയായ ദിനേശന്‍ കുവൈത്തില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയാണ്. കാഞ്ഞങ്ങാട് കടപ്പുറം സ്വദേശിയായ മുഹമ്മദ് കുഞ്ഞി, കെ.എം.സി.സി പ്രതിനിധി ഖമറുദ്ദീന്‍ എന്നിവരുടെ കൂടെയാണ് ദിനേശന്‍ വ്രതമനുഷ്ടിക്കുന്നത്. റമദാന്‍ വ്രതത്തിന്റെ ഭാഗമായുള്ള ചര്യകള്‍ ദിനേശന്‍ പാലിക്കുന്നുണ്ട്.

ദിനേശന്റെ പിതാവ് കൊട്ടന്‍ കാരണവര്‍ പുതുക്കൈ മുച്ചിലോട്ട് ക്ഷേത്രത്തിലെ ആചാരക്കാരനായിരുന്നു. കുവൈത്തില്‍ എത്തിയതോടെയാണ് ദിനേശന്‍ റമദാന്‍ വ്രതത്തിന്റെ പ്രാധാന്യം മനസിലാക്കുകയും എല്ലാ വര്‍ഷവും മുടങ്ങാതെ നോമ്പ് അനുഷ്ടിക്കുകയും ചെയ്യുന്നത്. റമദാന്‍ വ്രതം ചിട്ടയായ ജീവിതത്തിനും മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും ഏറെ ഗുണകരമാണെന്നും ദിനേശന്‍ പറഞ്ഞു. ദിനേശന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

Kasaragod, Kerala, Kanhangad, news, kuwait, Dineshan along with Kuwaiti friends had been taking fasting since 21 years

Keywords: Kasaragod, Kerala, Kanhangad, news, kuwait, Dineshan along with Kuwaiti friends had been taking fasting since 21 years