Join Whatsapp Group. Join now!
Aster MIMS 10/10/2023

മോര്‍ച്ചറിയില്‍ വെച്ച് മൃതദേഹങ്ങള്‍ മാറി; സംസ്‌കരിച്ച മൃതദേഹം മൂന്നാം ദിവസം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു

മോര്‍ച്ചറിയില്‍ വെച്ച് മൃതദേഹം മാറി നല്‍കി. ഇതോടെ ആളുമാറിയതറിയാതെ മൃതദേഹം സംസ്‌കരിച്ചു. പിന്നീട് അബദ്ധം മനസിലായപ്പോള്‍ മൂന്നാം ദിവസം കല്ലറ തുറന്ന് മൃതKerala, Malappuram, Deadbody, Top-Headlines, Dead bodies changed when burying
മലപ്പുറം: (www.kasargodvartha.com 09.06.2017) മോര്‍ച്ചറിയില്‍ വെച്ച് മൃതദേഹം മാറി നല്‍കി. ഇതോടെ ആളുമാറിയതറിയാതെ മൃതദേഹം സംസ്‌കരിച്ചു. പിന്നീട് അബദ്ധം മനസിലായപ്പോള്‍ മൂന്നാം ദിവസം കല്ലറ തുറന്ന് മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ചുങ്കത്തറയിലെ സ്വകാര്യാശുപത്രിയിലെ മോര്‍ച്ചറിയില്‍ വെച്ചാണ് മൃതദേഹങ്ങള്‍ മാറിനല്‍കിയത്.

വഴിക്കടവ് വരക്കുളത്തെ പരേതനായ കൊച്ചുപറമ്പില്‍ പൗലോസിന്റെ ഭാര്യ മറിയാമ്മ (85)യുടെ മൃതദേഹമാണ് മാറി സംസ്‌കരിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുട്ടിക്കടവ് തറയില്‍ പുത്തന്‍വീട് ഏലിയാമ്മയും (80) മരണപ്പെട്ടിരുന്നു. ഇവരുടെ മൃതദേഹം മാറി മറിയാമ്മയുടെ മൃതദേഹം ആശുപത്രി അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു. സംസ്‌കാര ശുശ്രൂഷകള്‍ക്കിടെ മൃതദേഹം മാറിയതായി ചിലര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഗൗനിക്കാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. പിന്നീട് മോര്‍ച്ചറിയിലെത്തി നോക്കിയപ്പോഴാണ് മൃതദേഹം മാറിയതായി അറിഞ്ഞത്.

ഇതോടെ സംസ്‌കരിച്ച മറിയാമ്മയുടെ മൃതദേഹം പുറത്തെടുത്ത് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അതേസമയം ഏലിയാമ്മയുടെ മൃതദേഹം ബന്ധുക്കള്‍ മുട്ടിക്കടവ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ സംസ്‌കരിച്ചു. മറിയാമ്മയുടെ മൃതദേഹം വഴിക്കടവ് ഐ.പി.സി ചര്‍ച്ചിന്റെ മുപ്പിനി സെമിത്തേരിയില്‍ സംസ്‌കരിക്കും. മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ക്ക് വിവരങ്ങളടങ്ങിയ ടാഗ് ആശുപത്രി അധികൃതര്‍ സൂക്ഷിക്കാത്തതാണ് മാറിപ്പോകാന്‍ കാരണമായതെന്നാണ് ആക്ഷേപം.

Keywords: Kerala, Malappuram, Deadbody, Top-Headlines, Dead bodies changed when burying