Join Whatsapp Group. Join now!
Aster MIMS 10/10/2023

സിപിഎമ്മിന്റെ ബസ് വെയ്റ്റിംഗ് ഷെഡ് തകര്‍ത്തു; ബിജെപിയുടെ വെയ്റ്റിംഗ് ഷെഡിനു നേരെ കരി ഓയില്‍ പ്രയോഗം

സിപിഎം നിയന്ത്രണത്തിലുള്ള ബസ് വെയ്റ്റിംഗ് ഷെഡ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതിനു സമീപത്തെ ബിജെപിയുടെ ബസ് വെയ്റ്റിംഗ് ഷെഡില്‍ കരി ഓയില്‍ ഒഴിച്ചു. ഞാKasaragod, Kerala, Pullur, BJP, Politics, Political party, CPM, Bus waiting shed, Attack, CPM bus waiting shed demolished; Black oil attack towards BJP bus waiting shed
പുല്ലൂര്‍: (www.kasargodvartha.com 05.06.2017) സിപിഎം നിയന്ത്രണത്തിലുള്ള ബസ് വെയ്റ്റിംഗ് ഷെഡ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതിനു സമീപത്തെ ബിജെപിയുടെ ബസ് വെയ്റ്റിംഗ് ഷെഡില്‍ കരി ഓയില്‍ ഒഴിച്ചു. ഞായറാഴ്ച അര്‍ദ്ധരാത്രിക്കും തിങ്കളാഴ്ച പുലര്‍ച്ചെയ്ക്കും ഇടയിലുള്ള സമയത്താണ് സംഭവം. പുല്ലൂര്‍ പൊള്ളക്കടയില്‍ ദേശീയപാതയോരത്തുള്ള രണ്ട് ബസ് വെയ്റ്റിംഗ് ഷെഡുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

ബിജെപിയുടെ വെയ്റ്റിംഗ് ഷെഡില്‍ ആദ്യം കരിഓയില്‍ ഒഴിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊള്ളക്കടയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പിന്നീടാണ് സിപിഎമ്മിന്റെ വെയ്റ്റിംഗ് ഷെഡ് തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂക്ഷമായി.

തുടര്‍ന്നും അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രണ്ട് വെയ്റ്റിംഗ് ഷെഡുകളിലും പോലീസ് പിക്കറ്റ് ഏര്‍പെടുത്തി. സിപിഎം പ്രവര്‍ത്തകരുടെയും ബിജെപി പ്രവര്‍ത്തകരുടെയും പരാതികളില്‍ അമ്പലത്തറ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തങ്ങളുടെ വെയ്റ്റിംഗ് ഷെഡിന് കരി ഓയില്‍ ഒഴിച്ചത് സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപിയും, വെയ്റ്റിംഗ് ഷെഡ് തകര്‍ത്തത് ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎമ്മും ആരോപിച്ചു.

ഇടയ്ക്കിടെ സിപിഎം - ബിജെപി അസ്വാരസ്യങ്ങള്‍ ഉണ്ടാകാറുള്ള പ്രദേശമാണ് പൊള്ളക്കട. വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ഭാഗത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ വരെ നടന്നിരുന്നു. അതിനു ശേഷവും ചെറുതുംവലുതുമായ അക്രമങ്ങള്‍ ഉണ്ടാകാറുണ്ട്. തിരഞ്ഞെടുപ്പുവേളകളിലാണ് രൂക്ഷമായ സംഘര്‍ഷങ്ങള്‍ പൊള്ളക്കടയില്‍ ഉണ്ടാകാറുള്ളത്. ഇപ്പോഴത്തെ സംഭവം പൊള്ളക്കടയില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്.
Kasaragod, Kerala, Pullur, BJP, Politics, Political party, CPM, Bus waiting shed, Attack, CPM bus waiting shed demolished; Black oil attack towards BJP bus waiting shed
Keywords: Kasaragod, Kerala, Pullur, BJP, Politics, Political party, CPM, Bus waiting shed, Attack, CPM bus waiting shed demolished; Black oil attack towards BJP bus waiting shed