Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്രതിഷേധം ഫലം കണ്ടു; വിവാദമായ പെണ്‍കുട്ടികളുടെ യൂണിഫോം അധികൃതര്‍ പിന്‍വലിച്ചു; പുതിയത് സ്‌കൂള്‍ ചെലവില്‍ മാറ്റിനല്‍കും

പ്രതിഷേധം അലയടിച്ചതോടെ വിവാദമായ പെണ്‍കുട്ടികളുടെ യൂണിഫോം അധികൃതര്‍ പിന്‍വലിച്ചു. ഈരാറ്റുപേട്ട സെന്റ് Kottayam, Kerala, Protest, School, Social-Media, Complaint, Report, PTA, Controversy, Uniform, Parents, Uniform canceled by school management.
കോട്ടയം: (www.kasargodvartha.com 06.06.2017) പ്രതിഷേധം അലയടിച്ചതോടെ വിവാദമായ പെണ്‍കുട്ടികളുടെ യൂണിഫോം അധികൃതര്‍ പിന്‍വലിച്ചു. ഈരാറ്റുപേട്ട സെന്റ് അല്‍ ഫോണ്‍സ സ്‌കൂളിലെ പെണ്‍കുട്ടികളുടെ യൂണിഫോം ആണ് വ്യാപക പ്രതിഷേധത്തിനൊടുവില്‍ പിന്‍വലിക്കാന്‍ തീരുമാനമായത്.

ഈരാറ്റുപേട്ട സെന്റ് അല്‍ ഫോണ്‍സാ സ്‌കൂളിലെ പെണ്‍കുട്ടികളുടെ യൂണിഫോമിലെ ഓവര്‍ക്കോട്ട് സംബന്ധിച്ചാണ് സംസ്ഥാനവ്യാപകമായി സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകപരാതി ഉയര്‍ന്നത്. പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള യൂണിഫോം എന്ന നിലയിലാണ് പലരും രംഗത്ത് വന്നത്.
Kottayam, Kerala, Protest, School, Social-Media, Complaint, Report, PTA, Controversy, Uniform, Parents, Uniform canceled by school management.

സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ യൂണിഫോം മാറ്റണമെന്നാവശ്യപ്പെട്ട് ചില വിദ്യാര്‍ത്ഥി - യുവജന സംഘടനകള്‍ സ്‌കൂളിലേക്ക് പ്രകടനവും നടത്തി. ഇതേ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിക്ക് രൂപം നല്‍കുകയും ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യൂണിഫോം മാറ്റാന്‍ തീരുമാനിക്കുകയുമായിരുന്നു.

എന്നാല്‍ നേരത്തെ ഒരു യൂണിഫോം വാങ്ങിയതിനാല്‍ രണ്ടാമതും യൂണിഫോമിന്റെ ചെലവ് തങ്ങള്‍ക്ക് വഹിക്കാന്‍ കഴിയില്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചതോടെ പുതിയ യൂണിഫോമിന്റെ ചെലവ് വഹിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. യൂണിഫോമിനെക്കുറിച്ചുള്ളത് അടിസ്ഥാനമില്ലാത്ത ആരോപണം എന്നായിരുന്നു തുടക്കത്തില്‍ സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ച നിലപാട്. എന്നാല്‍ യൂണിഫോം മാറ്റണമെന്ന് പി ടി എ യോഗത്തില്‍ രക്ഷിതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ സ്‌കൂള്‍ അധികൃതര്‍ നിലപാട് മാറ്റുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kottayam, Kerala, Protest, School, Social-Media, Complaint, Report, PTA, Controversy, Uniform, Parents, Uniform canceled by school management.