കുമ്പള: (www.kasargodvartha.com 28/06/2017) ഷിറിയയില്‍ നടന്ന കുമ്പള തീരദേശ പോലീസ് സ്‌റ്റേഷന്റെ ഉദ്ഘാടന ചടങ്ങ് വിവാദത്തിലേക്കേ്. ചടങ്ങിനായി തയ്യാറാക്കിയ ക്ഷണ പത്രത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും മതിയായ പരിഗണന നല്‍കിയില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്.
ബിജെപി ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിച്ച് കൊണ്ട് കടുത്ത നിലപാട് തന്നെ സ്വീകരിച്ചു. കോണ്‍ഗ്രസ് ചടങ്ങില്‍ പങ്കെടുത്തുവെങ്കിലും ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിച്ചു. തീരദേശ പോലീസ് സ്‌റ്റേഷന്റെ സ്വാഗത സംഘരൂപീകരണ യോഗത്തില്‍ നിയമസഭാംഗത്വമുള്ള പാര്‍ട്ടികളുടെ ഓരോ പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ ധാരണയായിരുന്നുവെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രതിനിധികളെ ക്ഷണപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
അധികൃതര്‍ തികഞ്ഞ അവഗണനയാണ് രാഷ്ട്രീയ പാര്‍ട്ടികളോട് കാണിച്ചതെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്ന ബിജെപി സംസ്ഥാന സമിതി അംഗം ബാലകൃഷ്ണ ഷെട്ടി, സത്യശങ്കര ഭട്ട്, കെ വിനോദന്‍ എന്നിവരാണ് ചടങ്ങില്‍ നിന്നും വിട്ട് നിന്നത്. മംഗല്‍പാടി മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ സത്യന്‍ സി ഉപ്പള, ഒ എം റഷീദ്, അല്‍മേഡ ഡിസൂസ എന്നിവരം പ്രതിഷേധം അറിയിച്ചു.
Also Read:
കുമ്പള, തൃക്കരിപ്പൂര്‍ തീരദേശ പോലീസ് സ്റ്റേഷനുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Inauguration, Congress, BJP, Police Station, Controversy over Coastal police inauguration