Join Whatsapp Group. Join now!
Aster MIMS 10/10/2023

കോണ്‍ഗ്രസ് അംഗത്വം; 5 നിയമസഭാ മണ്ഡലങ്ങളുള്ള കാസര്‍കോട് ഏറ്റവും പിന്നില്‍

സംഘടനാ തെരഞ്ഞടുപ്പിന്റെ മുന്നോടിയായി സംസ്ഥാനതലത്തില്‍ നടന്ന കോണ്‍ഗ്രസ് അംഗത്വ ക്യാമ്പയിനില്‍ അഞ്ചു നിയമ സഭാ മണ്ഡലങ്ങളുള്ള കാസര്‍കോട് ഏറ്റവും പിന്നിKasaragod, Kerala, Kanhangad, Congress, news, Membership, Congress membership; Kasaragod backward
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.06.2017) സംഘടനാ തെരഞ്ഞടുപ്പിന്റെ മുന്നോടിയായി സംസ്ഥാനതലത്തില്‍ നടന്ന കോണ്‍ഗ്രസ് അംഗത്വ ക്യാമ്പയിനില്‍ അഞ്ചു നിയമ സഭാ മണ്ഡലങ്ങളുള്ള കാസര്‍കോട് ഏറ്റവും പിന്നിലായി. 73,664 പേരാണ് കാസര്‍കോട്ട് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തിട്ടുളളത്. എന്നാല്‍ രണ്ട് നിയമസഭാ മണ്ഡലങ്ങള്‍ മാത്രമുളള വയനാട് ജില്ലയില്‍ 78,235 പേര്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു.

33.79 ലക്ഷം അംഗങ്ങളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസിനുളളതെന്ന് കെ പി സി സി നേതൃത്വം നേരത്തെയിറക്കിയ കണക്കില്‍ പറയുന്നു. 25 ലക്ഷമാണ് ലക്ഷ്യമിട്ടതെങ്കിലും താഴെ തട്ടിലുളള ഫലപ്രദമായ പ്രവര്‍ത്തനത്തിലൂടെ കേരളം മുഴുക്കെ പാര്‍ട്ടി അഗത്വം ഇരട്ടിയിലധികമായെന്നാണ് കോണ്‍ഗ്രസ് വാദം. എന്നാല്‍ അഞ്ചു മണ്ഡലങ്ങളുള്ള കാസര്‍കോട്ട് കുറവ് അംഗങ്ങളായത് നേതൃത്വത്തിന് ക്ഷീണമായിട്ടുണ്ട്.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ പേര്‍ (4.76,675 പേര്‍) പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. കൊല്ലം ജില്ലയില്‍ (3,27,150), ആലപ്പുഴ (2,22,437), ഇടുക്കി (1,12,075), കോട്ടയം (2,25,125), എറണാകുളം (4,55,040), തൃശൂര്‍ (3,48,503), പാലക്കാട് (2,56,425), മലപ്പുറം (2,38,350), കോഴിക്കോട് (2,51,458), കണ്ണൂര്‍ (1,67,207) പേര്‍ കോണ്ഡഗ്രസില്‍ അംഗത്വമെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kanhangad, Congress, news, Membership, Congress membership; Kasaragod backward