city-gold-ad-for-blogger

ആവേശമായി ദുബൈയില്‍ ചിന്മയ വിദ്യാലയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും ഇഫ്താര്‍ വിരുന്നും

ദുബൈ: (www.kasargodvartha.com 18.06.2017) ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം വിദ്യാലയാനുഭവങ്ങള്‍ അയവിറക്കി കാസര്‍കോട് ചിന്മയ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ദുബൈയില്‍ സംഘടിപ്പിച്ച കുടുംബ സംഗമവും ഇഫ്താര്‍ വിരുന്നും നവ്യാനുഭവമായി. ശനിയാഴ്ച വൈകുന്നേരം ദുബൈ പേള്‍ ക്രീക് ഹോട്ടലിലാണു വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറോളം വരുന്ന വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്നത്.

കലാലയ ജീവിത ശേഷം പല വഴിക്ക് പിരിഞ്ഞ വിവിധ ബാച്ചുകളിലെ വിദ്യാര്‍ത്ഥികളുടെ കൂടിച്ചേരല്‍ മധുര സ്മരണകളെ തിരിച്ചു വിളിക്കുന്നതായി. വിഭവസമൃദ്ധമായ ഇഫ്താര്‍ സംഗമത്തിനു മാറ്റു പകര്‍ന്നു. നവീന കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ മാത്രം പഴയ സൗഹൃദങ്ങളുമായി സംവദിക്കുന്ന പ്രവണത മൂലം ഊഷ്മളമായ സൗഹൃദത്തിന്റെ തനിമയാണ് നഷ്ടമാകുന്നത് എന്നു സംഗമം വിലയിരുത്തി. തുടര്‍ന്നും ഇത്തരം സംഗമങ്ങളും ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുമായും മുമ്പോട്ടു പോകാനും സ്‌കൂള്‍ മാനേജ്മെന്റുമായി ആലോചിച്ചു അലുംനി അസോസിയേഷന്‍ രൂപീകരിക്കാനും തീരുമാനിച്ചു.

കൂടൂതല്‍ വിവരങ്ങള്‍ക്ക് കോര്‍ഡിനേറ്റര്‍ റിയാസ് പീടികക്കാരനുമായി 0505804238 എന്ന നമ്പറില്‍ ബന്ധപ്പെടാം. സംഗമത്തിനു റിയാസ് പീടികക്കാരന്‍, അഖില അശോകന്‍, കീര്‍ത്തി, നൗഫല്‍ തായലങ്ങാടി, സിനാന്‍ തൊട്ടാന്‍, ദയാല്‍ ദാസ്, മൊയ്തീന്‍ സുനൈഫ് സി ടി, സുഷോഭ് കുമാര്‍, സുധീഷ്, അബ്ബാസ് ഇഖ്ബാല്‍, മുഹമ്മദ് അര്‍ഷാദ് ടി എ, ജുനൈദ് തായലങ്ങാടി, ഷബീബ് എന്നിവര്‍ നേതൃത്വം നല്‍കി.

ആവേശമായി ദുബൈയില്‍ ചിന്മയ വിദ്യാലയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും ഇഫ്താര്‍ വിരുന്നും

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Dubai, Meet, Gulf, Ramadan, Students, Religion, Kasaragod, Chinmaya School.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia