Join Whatsapp Group. Join now!
Aster MIMS 10/10/2023

ചെറുവത്തൂര്‍ ഫേസ്ബുക്ക് കൂട്ടായ്മ ഓഫീസ് ഉദ്ഘാടനം ചെയ്തു

ജീവ കാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചെറുവത്തൂര്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ബസ് സ്റ്റാKasaragod, Kerala, Cheruvathur, inauguration, news, Cheruvathur Facebook Koottayma office inaugurated
ചെറുവത്തൂര്‍: (www.kasargodvartha.com 20.06.2017) ജീവ കാരുണ്യ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചെറുവത്തൂര്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കേരളാ ഹോട്ടല്‍ ബില്‍ഡിംഗില്‍ ആരംഭിച്ച ഓഫീസിന്റെ ഉദ്ഘാടനം കൂട്ടായ്മ ഉപദേശക സമിതി ചെയര്‍മാനും ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് സോണല്‍ പ്രസിഡണ്ടുമായ ഡോ. ഷാഹുല്‍ ഹമീദ് കണ്ണൂര്‍ നിര്‍വ്വഹിച്ചു.

കൂട്ടായ്മ പ്രസിഡണ്ട് അനില്‍ കുമാര്‍ പത്രവളപ്പില്‍ അധ്യക്ഷത വഹിച്ചു. ഡോ. ഷാഹുല്‍ ഹമീദ് കണ്ണൂരിനുളള ഉപഹാരം ചെറുവത്തൂര്‍  ഫേസ്ബുക്ക് കൂട്ടായ്മ രക്ഷാധികാരി അബ്ദുര്‍ റസാഖ് ഹാജി കേരളയും, മാധ്യമ പുരസ്‌കാരം നേടിയ പ്രകാശന്‍ കുട്ടമത്തിനുളള ഉപഹാരം  ഡോ. ഷാഹുല്‍ ഹമീദ് കണ്ണൂരും നല്‍കി.

ചെറുവത്തൂര്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ കാരുണ്യ നിധിയിലേക്കുളള ധന സഹായം മഹേഷ് മാട്ടുമ്മലില്‍ നിന്ന് ചെറുവത്തൂര്‍ കൂട്ടായ്മ  ഉപദേശക സമിതി കണ്‍വീനര്‍ ഗിരീഷ് ചീമേനി ഏറ്റുവാങ്ങി. ഭാരവാഹികളായ സിന്ധു പ്രമോദ്, ഷരീഫ് മാടാപ്പുറം, ശ്രീജിഷ, അരുണ്‍ കുമാര്‍, ഷിജു ജാനകി, അംബിക രവീന്ദ്രന്‍, മോനിഷ കയ്യൂര്‍, സാഹിര്‍ മാവിലാടം, മഹേഷ് മാട്ടുമ്മല്‍, അനീഷ് അമ്പാടി, ലുഖ്മാന്‍ കൈതക്കാട്, അറഫാത്ത് ചെറുവത്തൂര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജനറല്‍ സെക്രട്ടറി ജയന്‍ ചെറുവത്തൂര്‍ സ്വാഗതവും ശരത്ത് പുത്തിലോട്ട് നന്ദിയും പറഞ്ഞു.

Kasaragod, Kerala, Cheruvathur, inauguration, news, Cheruvathur Facebook Koottayma office inaugurated


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Cheruvathur, inauguration, news, Cheruvathur Facebook Koottayma office inaugurated