Join Whatsapp Group. Join now!
Aster MIMS 10/10/2023

മാണിക്കെതിരെയുള്ള വീക്ഷണം മുഖപ്രസംഗം കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല: ചെന്നിത്തല

മാണിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ വാദങ്ങള്‍ കോKasaragod, Congress, DCC, News, Kerala, K M Mani, Chennithala, Town Hall, Politics, Chennithala on Veekshanam cover story.
കാസര്‍കോട്: (www.kasargodvartha.com 10/06/2017) മാണിക്കെതിരെ കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലെ വാദങ്ങള്‍ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് നഗരസഭ ടൗണ്‍ ഹാളില്‍ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുന്‍ ഡിസിസി പ്രസിഡന്റായിരുന്ന കെ വെളുത്തമ്പു അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kasaragod, Congress, DCC, News, Kerala, K M Mani, Chennithala, Town Hall, Politics, Chennithala on Veekshanam cover story.

മുഖപ്രസംഗത്തിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. മുഖപ്രസംഗം വസ്തുതാപരമല്ലെന്നും ചെന്നിത്തല പറഞ്ഞു. എല്‍ ഡി എഫ് സര്‍ക്കാരിന്റെ മദ്യനയം കേരളത്തെ മദ്യാലയമാക്കുമെന്ന് ചെന്നിത്തല ആരോപിച്ചു. എക്‌സൈസ് മന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

സംസ്ഥാനത്ത് ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. സിപിഎം-ബിജെപി ആക്രമങ്ങള്‍ കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിരിക്കുകയാണ്. ഇരുപാര്‍ട്ടികളും ആയുധങ്ങള്‍ താഴെ വെക്കാന്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തില്‍ പോലീസ് സംവിധാനം പൂര്‍ണ പരാജയമാണ്. ആര്‍ക്കും ഇവിടെ നീതി കിട്ടുന്നില്ലെന്നും പോലീസിനെ പാര്‍ട്ടി മിഷിനറിയാക്കി മാറ്റുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Congress, DCC, News, Kerala, K M Mani, Chennithala, Town Hall, Politics, Chennithala on Veekshanam cover story.