Join Whatsapp Group. Join now!
Aster MIMS 10/10/2023

മലേഷ്യയില്‍ ജോലിവാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കാസര്‍കോട് സ്വദേശിയെ തട്ടിപ്പിനിരയായവര്‍ കണ്ണൂരില്‍ പിടികൂടി പോലീസിലേല്‍പിച്ചു

മലേഷ്യയില്‍ ജോലിവാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കാസര്‍കോട് സ്വദേശിയെ തട്ടിപ്പിനിരയായവര്‍ കണ്ണൂരിലേക്ക് നാടകീയമായി Kasaragod, Kerala, Kannur, news, Police, Held, Cheating, complaint, Cheating; Kasaragod native held in Kannur
കണ്ണൂര്‍: (www.kasargodvartha.com 17.06.2017) മലേഷ്യയില്‍ ജോലിവാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കാസര്‍കോട് സ്വദേശിയെ തട്ടിപ്പിനിരയായവര്‍ കണ്ണൂരിലേക്ക് നാടകീയമായി വിളിച്ചുവരുത്തി പിടികൂടി പോലീസിലേല്‍പിച്ചു. ദേളി സ്വദേശിയായ അബ്ദുല്‍ കബീറാണ് പിടിയിലായത്. ഇയാളുടെ തട്ടിപ്പിനിരയായ 10 യുവാക്കളാണ് ഇയാളെ നാടകീയമായി വിളിച്ചുവരുത്തി പിടികൂടി പോലീസിലേല്‍പിച്ചത്.

കണ്ണൂര്‍, വയനാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍നിന്നായി 27 പേര്‍ കബീറിന്റെ തട്ടിപ്പിനിരയായതായി പരാതിയുണ്ട്. ഓരോ ആളില്‍ നിന്നും വിസ വാഗ്ദാനം ചെയ്ത് 50,000 രൂപ വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. ഹോട്ടല്‍, സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ജോലിവാഗ്ദാനം ചെയ്താണ് പണം തട്ടുന്നത്. മെഡിക്കല്‍ പരിശോധനക്കായി ചെന്നൈയിലേക്ക് എത്താന്‍ പറയുകയും ഇവിടെ വെച്ച് കബീര്‍ മുങ്ങുകയുമാണ് ചെയ്യുന്നത്.

ഇത്തരത്തില്‍ കബീറിന്റെ തട്ടിപ്പിനിരയായ യുവാക്കള്‍ മൂന്നുദിവസം ചെന്നൈയില്‍ തങ്ങിയശേഷം നാട്ടിലേക്ക് മടങ്ങുകയും കണ്ണൂര്‍ പെരിങ്ങോം സ്റ്റേഷനില്‍ പരാതിനല്‍കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി, മുഖ്യമന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടെയാണ് വിസ വാഗ്ദാനം ചെയ്ത് തളിപ്പറമ്പിലെ നാലുപേരില്‍ നിന്നായി 1.15 ലക്ഷം രൂപ കബീര്‍ വാങ്ങിയെന്ന വിവരം തട്ടിപ്പിനിരയായ യുവാക്കള്‍ക്ക് ലഭിച്ചത്. തുടര്‍ന്ന് ഇതിലൊരാളുടെ ബന്ധുവാണെന്ന് പറഞ്ഞ് കബീറിനെ വിളിക്കുകയും ഒറ്റയ്ക്ക് ചെന്നൈയിലെത്താന്‍ പ്രയാസമുണ്ടെന്നും അതിനാല്‍ തീവണ്ടിയില്‍ കൂടെത്തന്നെ കൊണ്ടുപോകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ താന്‍ ചെന്നൈ മെയിലിലുണ്ടാകുമെന്നും കണ്ണൂരില്‍ നിന്നും കയറിയാല്‍ മതിയെന്നും കബീര്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് തട്ടിപ്പിനിരയായവര്‍ സ്റ്റേഷനിലെത്തുകയും വെള്ളിയാഴ്ച വൈകുന്നേരം 6.30 മണിയോടെ ട്രെയിന്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ കബീറിനെ പിടികൂടി പോലീസിലേല്‍പിക്കുകയുമായിരുന്നു.
Kasaragod, Kerala, Kannur, news, Police, Held, Cheating, complaint, Cheating; Kasaragod native held in Kannur

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kannur, news, Police, Held, Cheating, complaint, Cheating; Kasaragod native held in Kannur