Join Whatsapp Group. Join now!
Aster MIMS 10/10/2023

വാഹന ഇടപാടിന്റെ പേരില്‍ യുവതിയില്‍ നിന്നും പണം തട്ടാന്‍ ശ്രമം; പോലീസ് അന്വേഷണം തുടങ്ങി

വാഹന ഇടപാടിന്റെ പേരില്‍ യുവതിയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ചീമേനി ചെമ്പ്രകാനത്തെ ഇസ്മയിലിന്റെ Cheruvathur, Cheating, Case, Accuse, Police, Complaint, Investigation, Crime, Cheating case: Police investigation started.
ചെറുവത്തൂര്‍: (www.kasargodvartha.com 15.06.2017) വാഹന ഇടപാടിന്റെ പേരില്‍ യുവതിയില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ചീമേനി ചെമ്പ്രകാനത്തെ ഇസ്മയിലിന്റെ ഭാര്യ ടി പി സുഹറയാ(28) ണ് ചെമ്പ്രകാനത്തെ മുരളിയുടെ മകന്‍ എം മിലാലിനെ(35) തിരെ ചീമേനി പോലീസില്‍ പരാതി നല്‍കിയത്.

സുഹറ 2014 നവംബറില്‍ ചെറുവത്തൂര്‍ കെ വി ആര്‍ ഷോറൂമില്‍ നിന്നും കെ എല്‍ 60 എച്ച് 4042 നമ്പര്‍ വാഗണര്‍ കാര്‍ വാങ്ങിയിരുന്നു. രണ്ട് ലക്ഷം രൂപ പണമായും ബാക്കി 3,60,000 രൂപ മഹീന്ദ്ര ഫിനാന്‍സില്‍ നിന്നും വായ്പ എടുക്കുകയായിരുന്നു. ഷോറൂമില്‍ നല്‍കാന്‍ രണ്ടു ലക്ഷം രൂപ ഫിനാന്‍സില്‍ അന്ന് ജോലിക്കാരനായിരുന്ന മിലാലില്‍ നിന്നുമാണ് കടമായി വാങ്ങിയത്. ജനുവരി ഒന്നിനായിരുന്നു കോര്‍പറേഷന്‍ ബാങ്ക് പയ്യന്നൂര്‍ ബ്രാഞ്ചിന്റെ രണ്ട് ചെക്കുകളും വണ്ടിയുടെ ഒറിജിനല്‍ ആര്‍ സി യും ഈടായി നല്‍കി രണ്ട് ലക്ഷം രൂപ വാങ്ങിയത്.


മുതലിനു പുറമേ പ്രതിമാസം 20,000 രൂപ പലിശ കണക്കാക്കിയാണ് വായ്പ നല്‍കിയത്. 18 മാസങ്ങളിലായി 3,60,000 രൂപ പലിശയായി സുഹറ മിലാലിന് നല്‍കിയത്. എന്നാല്‍ ഇതിനൊന്നും രശീതി നല്‍കിയിരുന്നില്ല. രശീതി ചോദിച്ചപ്പോള്‍ രശീതി നല്‍കാറില്ലെന്നാണ് മറുപടി നല്‍കിയത്. ഈ കാലയളവില്‍ തന്നെ ഒരു ലക്ഷം രൂപ മുതലായും തിരിച്ചു നല്‍കിയിരുന്നു. ഇതേ സമയം തന്നെ മഹീന്ദ്ര ഫിനാന്‍സില്‍ അടക്കേണ്ട ലോണും അടച്ചു വരുന്നുണ്ട്. 1,91,000 രൂപ കൂടി കമ്പനിയിലേക്കടച്ചാല്‍ വായ്പ പൂര്‍ണമായും തീരുകയും ചെയ്യും.

എന്നാല്‍ ഇപ്പോള്‍ മൂന്ന് ലക്ഷം രൂപയാണ് തന്നില്‍ നിന്നും വാങ്ങിയതെന്നാണ് മിലാല്‍ പറയുന്നതത്രേ. പണം നല്‍കുന്നില്ലെന്ന് കാണിച്ച് സുഹറയ്ക്കെതിരെ ഇതിനിടയില്‍ ചീമേനി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. രണ്ട് ലക്ഷം രൂപ മാത്രമേ വാങ്ങിയിട്ടുള്ളുവെന്ന് പോലീസിനോട് പറഞ്ഞുവെങ്കിലും സുഹറയോട് പോലീസ് നിര്‍ബന്ധിച്ച് ഒപ്പിടിക്കൂവാണത്രേ ചെയ്തത്.

ഒരാഴ്ച മുമ്പ് കുടുംബത്തോടൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടയില്‍ ചെറുവത്തൂരില്‍ വെച്ച് മിലാലും സംഘവും വണ്ടി തടഞ്ഞ് നിര്‍ത്തി കാര്‍ കൊണ്ടു പോകാന്‍ ശ്രമിച്ചുവെങ്കിലും പ്രതിരോധിച്ചതിനെ തുടര്‍ന്ന് മിലാലിന്റെ ശ്രമം പാഴാവുകയായിരുന്നു. മെയ് രണ്ടിന് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മിലാലും ഏതാനും പേരും ചേര്‍ന്ന് നിര്‍ബന്ധപൂര്‍വം പിടിച്ചെടുത്തു പോകുകയും ചെയ്തു. ഇപ്പോള്‍ ചില രേഖകളില്‍ ഒപ്പു വെക്കണമെന്നാവശ്യപ്പെട്ട് ഫോണിലും നേരിട്ടു ഭീഷണിപ്പെടുത്തന്നതായി സുഹറ നീലേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Cheruvathur, Cheating, Case, Accuse, Police, Complaint, Investigation, Crime, Cheating case: Police investigation started.