Join Whatsapp Group. Join now!
Aster MIMS 10/10/2023

അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ച കേസില്‍ യുവതിക്ക് 4 വര്‍ഷം കഠിന തടവും പിഴയും

അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് നഴ്‌സിങ് കോളജില്‍ നിന്നുംലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ച കേസില്‍ വിവിധ വകുപ്പുകളിലായി യുവതിക്ക് നാലു വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും Kasaragod, Cheating, Accuse, Jail, Court, Fine, Crime, Raihana, Nursing college
കാസര്‍കോട്: (www.kasargodvartha.com 03/06/2017) അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് നഴ്‌സിങ് കോളജില്‍ നിന്നുംലക്ഷങ്ങള്‍ വാങ്ങി വഞ്ചിച്ച കേസില്‍ വിവിധ വകുപ്പുകളിലായി യുവതിക്ക് നാലു വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും. വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റിക്ക് സമീപത്തെ റൈഹാന ആര്‍ ഖാസി (23) യെയാണ് കാസര്‍കോട് സി ജെ എം കോടതി ശിക്ഷിച്ചത്.



ഒരു വകുപ്പില്‍ രണ്ട് വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയും മറ്റൊരു വകുപ്പില്‍ രണ്ട് വര്‍ഷം കഠിന തടവും ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം വീതം തടവ് അനുഭവിക്കണം. പിഴ അടച്ച പണം പരാതിക്കാരന് നല്‍കാനും കോടതി ഉത്തരവിട്ടു. 2010 ജനുവരി 20ന് കര്‍ണാടക ഉഡുപ്പിയിലെ ധന്വന്തരി സ്‌കൂള്‍ ഓഫ് നഴ്‌സിങിന് 35 കുട്ടികളെ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കരാറുണ്ടാക്കി രണ്ട് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി വഞ്ചിച്ചുവെന്നായിരുന്നു കേസ്.

ജനറല്‍ മാനേജര്‍ രഘു റാമിന്റെ പരാതിയില്‍ വിദ്യാനഗര്‍ പോലീസായിരുന്നു കേസെടുത്ത് അന്വേഷണം നടത്തിയത്. ഈ കേസില്‍ റൈഹാനയുടെ മാതാവ് സുഹ്‌റാ റഹ് മാനെ കഴിഞ്ഞ മാര്‍ച്ച് ഏഴിന് കോടതി രണ്ട് വര്‍ഷം തടവിനും രണ്ട് ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഒളിവിലായിരുന്ന റൈഹാന ആര്‍ ഖാസിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Cheating, Accuse, Jail, Court, Fine, Crime, Raihana, Nursing college.