തിരുവനന്തപുരം: (www.kasargodvartha.com 02.06.2017) കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയവര്‍ക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമം (പോക് സോ നിയമം) നിര്‍ദേശിക്കുന്ന തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെയും നിയമനടപടി സ്വീകരിക്കാതെയുമിരുന്ന പോലീസ് സബ് ഇന്‍സ് പെക്ടര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു.
മുന്‍ ആറന്‍മുള പോലീസ് സബ് ഇന്‍സ് പെക്ടര്‍ അശ്വിത് എസ്. കാരാണ്‍മയിലിന് എതിരെയാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ശുപാര്‍ശപ്രകാരം പോക് സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം നടപടി സ്വീകരിച്ചത്. 13 വയസുളള കുട്ടിയോട് അയല്‍വാസി മോശമായി പെരുമാറിയെന്നും നഗ് നത പ്രദര്‍ശിപ്പിച്ചുവെന്നുമുളള പരാതി അറിയിച്ചിട്ടും അന്ന് ആറന്‍മുള പോലീസ് സബ് ഇന്‍സ്‌പെക് ടര്‍ ആയിരുന്ന ഇയാള്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനോ നിയമനടപടി സ്വീകരിക്കാനോ തയ്യാറായിരുന്നില്ല.
പല പ്രാവശ്യം സമന്‍സ് അയച്ചിട്ടും കമ്മീഷന്റെ മുമ്പാകെ ഹാജരാകാനും സബ് ഇന്‍സ് പെക് ടര്‍ കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് കൃത്യവിലോപവും നിയമവിരുദ്ധനടപടിയും മുന്‍നിര്‍ത്തി ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ് തത്.

Also Read:
തരിശുനിലങ്ങളില്‍ കൃഷി, എറണാകുളം ജില്ല വിളയിച്ചത് 33,600 ടണ്‍ പച്ചക്കറി
Keywords: Case registers against SI for not taken action against child immoral harassment, Thiruvananthapuram, Protect, Police, Case, complaint, Child, news, Kerala.