Join Whatsapp Group. Join now!
Aster MIMS 10/10/2023

യുവാവിനെ മര്‍ദിച്ചതായി പരാതി; ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡണ്ടടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു വീട്ടിലേക്ക് കല്ലെറിഞ്ഞു എന്നാരോപിച്ച് ലീഗ് അനുഭാവിയായ യുവാവിനെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ Kasaragod, Kerala, Kumbala, Assault, Attack, DYFI, complaint, case, Police, Investigation, Case against 3 DYFI activist for assaulting youth
കുമ്പള: (www.kasargodvartha.com 08.06.2017) കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു വീട്ടിലേക്ക് കല്ലെറിഞ്ഞു എന്നാരോപിച്ച് ലീഗ് അനുഭാവിയായ യുവാവിനെ മര്‍ദിച്ചതായി പരാതി. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡണ്ടടക്കം മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ആരിക്കാടി കുന്നിലിലെ നിസാറിന്റെ (33) പരാതിയില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡണ്ട് സി.എ സുബൈര്‍, സിദ്ദീഖ് എന്ന ലോഗി സിദ്ദീഖ്, ജാഫര്‍ എന്നിവര്‍ക്കെതിരെയാണ് കുമ്പള പോലീസ് കേസെടുത്തത്.

ചൊവ്വാഴ്ച കുമ്പളയില്‍ വെച്ചാണ് സംഭവം. സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് നിസാറിന്റെ പരാതി.

Keywords: Kasaragod, Kerala, Kumbala, Assault, Attack, DYFI, complaint, case, Police, Investigation, Case against 3 DYFI activist for assaulting youth