Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് പുറമേ പ്രഭാത ഭക്ഷണവും നാല് മണി ചായയും നല്‍കാന്‍ നിര്‍ദേശം

ഇനി മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് പുറമേ പ്രഭാത ഭക്ഷണവും നാല് മണി ചായയും നല്‍കാന്‍ നിര്‍ദേശം. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് അതാത് സ്‌കൂള്‍ അധികൃതര്‍ ആണ് ഇത് നല്‍കേണ്ടത്. Kerala, Thiruvananthapuram, news, Top-Headlines, Fund, Food, school, Breakfast and evening tea in schools
എടപ്പാള്‍: (www.kasargodvartha.com 07.06.2017) ഇനി മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് പുറമേ പ്രഭാത ഭക്ഷണവും നാല് മണി ചായയും നല്‍കാന്‍ നിര്‍ദേശം. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് അതാത് സ്‌കൂള്‍ അധികൃതര്‍ ആണ് ഇത് നല്‍കേണ്ടത്. സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കും 2011-12 അധ്യയനവര്‍ഷം വരെ ഉച്ചഭക്ഷണം നല്‍കിവന്ന പ്രീ പ്രൈമറി കുട്ടികള്‍ക്കും നല്‍കുന്ന ഉച്ചഭക്ഷണത്തിനു പുറമെയാണിത്. 2012നുശേഷം ആരംഭിച്ച് അംഗീകാരം ലഭിക്കാത്ത പ്രീ പ്രൈമറി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കരുതെന്നും നിര്‍ദേശമുണ്ട്.

കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഉച്ചഭക്ഷണ ഫണ്ടിനെ ആശ്രയിക്കാതെ കമ്മിറ്റികള്‍ സ്വന്തം നിലയില്‍ കണ്ടെത്തുന്ന പണമുപയോഗിച്ചാണ് ഇത് ചെയ്യേണ്ടത്. പിടിഎ, സന്നദ്ധ സംഘടനകള്‍, പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍, വ്യക്തികള്‍, തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ ഇതിനുള്ള ഫണ്ട് കണ്ടെത്താമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Kerala, Thiruvananthapuram, news, Top-Headlines, Fund, Food, school, Breakfast and evening tea in schools.


ഈമാസം 15നകം പുതിയ നൂണ്‍ ഫീഡിങ് കമ്മിറ്റി രൂപവത്കരിച്ച് അവരുടെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം നടത്തുന്നതോടൊപ്പം പാചകക്കാരുടെ ശുചിത്വത്തില്‍ കര്‍ശനമായ പരിശോധന വേണമെന്നും നിര്‍ദേശമുണ്ട്. ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ രണ്ടുപ്രാവശ്യമെങ്കിലും ഇവരുടെ ആരോഗ്യ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Keywords: Kerala, Thiruvananthapuram, news, Top-Headlines, Fund, Food, school, Breakfast and evening tea in schools.