Join Whatsapp Group. Join now!
Aster MIMS 10/10/2023

തമിഴ്നാട് മേട്ടുപ്പാളയത്ത് കണ്ടെത്തിയ മൃതദേഹം നീലേശ്വരം സ്വദേശിയുടേതോണെന്ന് സംശയം; സത്യം കണ്ടെത്താന്‍ പോലീസ് അന്വേഷണം

തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം നീലേശ്വരം സ്വദേശിയുടേതാണെന്ന് സംശയം. നീലേശ്വരം ബങ്കളം പള്ളത്തുവയലിലെ ദാമോദരന്‍ - Death, Nileshwaram, National, Kasaragod, Youth, Missing, Police, Investigation, Tamil Nadu, Danoop
കാസര്‍കോട്: (www.kasargodvartha.com 11.06.2017) തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹം നീലേശ്വരം സ്വദേശിയുടേതാണെന്ന് സംശയം. നീലേശ്വരം ബങ്കളം പള്ളത്തുവയലിലെ ദാമോദരന്‍ - സുലോചന ദമ്പതികളുടെ മകന്‍ ധനൂപിന്റെ മൃതദേഹമാണ് കഴിഞ്ഞ ദിവസം പകുതി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതെന്നാണ് സംശയം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി തമിഴ്നാട് പോലീസ് നീലേശ്വരത്തേക്ക് പുറപ്പെട്ടു.


ഒരുമാസം മുമ്പാണ് ധനൂപിനെ കാണാതായത്. ഇതുസംബന്ധിച്ച് മാതാവ് സുലോചന നല്‍കിയ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത്് അന്വേഷണം നടത്തിവരികയായിരുന്നു. ഗള്‍ഫിലായിരുന്ന ധനൂപ് നാട്ടില്‍ വന്ന് ഗ്ലാസ് ഡിസൈനിംഗ് ജോലി ചെയ്തുവരുന്നതിനിടയിലാണ് കാണാതായത്. മൂന്ന് ദിവസം മുമ്പാണ് മേട്ടുപ്പാളയത്ത് അജ്ഞാതയുവാവിന്റെ മൃതദേഹം പകുതി കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. അവകാശികള്‍ എത്താതിരുന്നതിനാല്‍ മൃതദേഹം അവിടെ തന്നെ സംസ്‌കരിക്കുകയും ചെയ്തു.

ഇതിനിടെയാണ് ധനൂപിന്റെ ഫോട്ടോയും വാര്‍ത്തയും തമിഴ്നാട് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ കുഴിച്ചിട്ട നിലയില്‍ കണ്ട മൃതദേഹം ധനൂപിന്റേതാണെന്ന സംശയമുയരുകയും നീലേശ്വരം പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. നീലേശ്വരത്തുനിന്ന് പോലീസ് സംഘം മേട്ടുപ്പാളയത്തെത്തിയെങ്കിലും മൃതദേഹം സംസ്‌കരിച്ചതിനാല്‍ സ്ഥിരീകരിക്കാനായില്ല. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ പോലീസ് സൂക്ഷിച്ചുവെച്ചിരുന്നതിനാല്‍ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല.

ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിനായി തമിഴ്നാട് പോലീസ് നീലേശ്വരത്തേക്ക് വരുന്നത്. ധനൂപ് വില്‍പ്പന നടത്തിയ മൊബൈല്‍ഫോണ്‍ വാങ്ങിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Death, Nileshwaram, National, Kasaragod, Youth, Missing, Police, Investigation, Tamil Nadu, Danoop.