Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോക രക്തദാന ദിനം ആചരിച്ചു

ജില്ലാ ആരോഗൃ വകുപ്പിന്റെയും ജില്ലാ ആശുപത്രി, എന്‍ എസ് എസ് യൂണിറ്റ് പടന്നക്കാട്, ബ്ലഡ് ഡോണേഴ്‌സ് Kerala, kasaragod, news, Blood donation, health, Health-Department, Programme, Blood donation day marked
കാസര്‍കോട്: (www.kasargodvartha.com 14.06.2017) ജില്ലാ ആരോഗൃ വകുപ്പിന്റെയും ജില്ലാ ആശുപത്രി, എന്‍ എസ് എസ് യൂണിറ്റ് പടന്നക്കാട്, ബ്ലഡ് ഡോണേഴ്‌സ് കേരള എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പടന്നക്കാട് നെഹ്‌റു കോളജില്‍ ലോക രക്തദാന ദിനം ആചരിച്ചു. ജില്ലാതല പരിപാടി നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയര്‍മാന്‍ എല്‍ സുലൈഖ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫീസര്‍ എ പി ദിനേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി ജാഫര്‍ രക്തദാതാക്കളെ ആദരിക്കല്‍ ചടങ്ങ് നിര്‍വ്വഹിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ പി വി ജിഷ, ബ്ലഡ് ഡോണേഴ്‌സ് കേരള പ്രസിഡന്റ് സനല്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു.

Kerala, kasaragod, news, Blood donation, health, Health-Department, Programme, Blood donation day marked

ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ പി കെ സംഗീത ക്ലാസ്സെടുത്തു. ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍ സ്വാഗതവും, ജില്ല വിദ്യാഭ്യാസ മീഡിയ ഓഫീസര്‍ സുജ പി എസ് നന്ദിയും പറഞ്ഞു.

Keywords: Kerala, kasaragod, news, Blood donation, health, Health-Department, Programme, Blood donation day marked