Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്വവര്‍ഗരതി നടത്തുന്നതായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; ഒളിവില്‍ കഴിയുന്ന കൗമാരക്കാര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതം

സ്വവര്‍ഗരതി നടത്തുന്നതായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പോലീസ് തുടര്‍അന്വേഷണം ഊര്‍ജിതKasaragod, Kerala, Police, Investigation, case, complaint, Blackmail, cash, Blackmailing case: investigation for accused
കാസര്‍കോട്: (www.kasargodvartha.com 09.06.2017) സ്വവര്‍ഗരതി നടത്തുന്നതായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പോലീസ് തുടര്‍അന്വേഷണം ഊര്‍ജിതമാക്കി. ചൂരിപ്പള്ളം പാലത്തടുക്കയിലെ അബ്ദുല്‍ മുത്തലിബിനെ ആക്രമിക്കുകയും പണം തട്ടുകയും ചെയ്ത സംഭവത്തില്‍ നാലുപേര്‍ക്കെതിരെയാണ് വിദ്യാനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതില്‍ പള്ളങ്കോട് അടുക്ക ഹൗസിലെ മുഹമ്മദ് അസ്‌കര്‍ അലി(24), പതിനേഴുകാരന്‍ എന്നിവരെ നേരത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 16 ഉം 17 ഉം വയസ് പ്രായമുള്ളവരാണ് മറ്റു രണ്ടു പ്രതികള്‍. ഇവരെ പിടികൂടുന്നതിനായി വിദ്യാനഗര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി.

ജൂണ്‍ ആറിന് രാത്രി 7.30 മണിയോടെയാണ് അബ്ദുല്‍ മുത്തലിബിനെ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്ക് വിളിച്ചുവരുത്തി അസ്‌കര്‍ അലിയും കൗമാരക്കാരായ കൂട്ടാളികളും മര്‍ദിക്കുകയും കൈയ്യിലുണ്ടായിരുന്ന 500 രൂപ തട്ടിയെടുക്കുകയും ചെയ്തത്. അക്രമി സംഘത്തിലെ 17 കാരനെ സ്വവര്‍ഗരതിക്ക് വിധേയനാക്കിയെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. വീണ്ടും പണം ആവശ്യപ്പെട്ട് സംഘം ബ്ലാക്ക്‌മെയില്‍ തുടര്‍ന്നതോടെയാണ് മുത്തലിബ് പോലീസില്‍ പരാതി നല്‍കിയത്.

Kasaragod, Kerala, Police, Investigation, case, complaint, Blackmail, cash, Blackmailing case: investigation for accused

Keywords: Kasaragod, Kerala, Police, Investigation, case, complaint, Blackmail, cash, Blackmailing case: investigation for accused