Join Whatsapp Group. Join now!
Aster MIMS 10/10/2023

അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

അബുദാബിയിലെ താമസ സ്ഥലത്തു കുഴഞ്ഞുവീണ് മരിച്ച നീലേശ്വരം പുതുക്കൈ സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച Kerala, kasaragod, Abudhabi, news, Gulf, Death, Deadbody, Nileshwaram, Bhaskaran's deadbosy Will be taken to homeland on Saturday
നീലേശ്വരം: (www.kasargodvartha.com 02.06.2017) അബുദാബിയിലെ താമസ സ്ഥലത്തു കുഴഞ്ഞുവീണ് മരിച്ച നീലേശ്വരം പുതുക്കൈ സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. പിലിക്കോട്ടെ അച്ചംവീട്ടില്‍ തമ്പായിയുടെ മകന്‍ പുതുക്കൈയിലെ എ വി ഭാസ്‌കരനാണു (54) കഴിഞ്ഞ ദിവസം അബുദാബിയില്‍ മരിച്ചത്. അബുദാബിയിലെ ബനിയാസ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി മാനേജരായിരുന്നു.

 Kerala, kasaragod, Abudhabi, news, Gulf, Death, Deadbody, Nileshwaram, Bhaskaran's deadbosy Will be taken to homeland on Saturday

ഭാര്യ: വി ഗീത. മക്കള്‍: ഷനൂബ് (ഐടി മാര്‍ട്ട് കംപ്യൂട്ടര്‍ ഷോപ്, കാസര്‍കോട്), ഡോ. സ്വാതി ഭാസ്‌കര്‍. മരുമകന്‍: വിശാഖ് കരിവെള്ളൂര്‍ പെരളം (ഇന്ത്യന്‍ നേവി). സഹോദരങ്ങള്‍: മോഹനന്‍, കൃഷ്ണന്‍ (ബിഎസ്എന്‍എല്‍, നീലേശ്വരം), അനിത.

ശനിയാഴ്ച രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി 9.30 മണിയോടെ പുതുക്കൈയിലെ വീട്ടിലും 10 നു പിലിക്കോട്ടെ തറവാട് വീട്ടിലും കൊണ്ടുവരും. സംസ്‌കാരം 10.30നു പിലിക്കോട്ടെ സമുദായ ശ്മശാനത്തില്‍.

Keywords: Kerala, kasaragod, Abudhabi, news, Gulf, Death, Deadbody, Nileshwaram, Bhaskaran's deadbosy Will be taken to homeland on Saturday