Join Whatsapp Group. Join now!
Aster MIMS 10/10/2023

കന്നുകാലി കശാപ്പ് നിയന്ത്രണം; കേരളത്തില്‍ നടത്തുന്ന ബീഫ് ഫെസ്റ്റുകള്‍ക്ക് എതിര്‍പ്പുമായി സിപിഎം ബംഗാള്‍ഘടകം രംഗത്ത്

കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ കന്നുകാലി കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ സിപിഎം കേരളത്തില്‍ നടത്തുNational, Top-Headlines, CPM, news, Beef Fest, Bangal, Bengal CPI(M) Not To Organize Beef Festivals
കൊല്‍ക്കത്ത: (www.kasargodvartha.com 07.06.2017) കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ കന്നുകാലി കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ സിപിഎം കേരളത്തില്‍ നടത്തുന്ന ബീഫ് ഫെസ്റ്റുകള്‍ക്ക് എതിര്‍പ്പുമായി സിപിഎം ബംഗാള്‍ഘടകം രംഗത്തെത്തി. ബംഗാളിലെ ഭൂരിപക്ഷസമുദായത്തിന്റെ വികാരത്തെ ഇത് ബാധിക്കുമെന്ന കാരണം ഉയര്‍ത്തിയാണ് ബംഗാള്‍ ഘടകം രംഗത്തെത്തിയിരിക്കുന്നത്.

കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത് ശരിയല്ല. എന്നാല്‍ ഇതിനെതിരെ ബീഫ് ഫെസ്റ്റിവല്‍ പോലോത്തവ നടത്തുന്നത് വഴി മതേതരത്വം തെളിയിക്കാന്‍ മറ്റൊരാളെ ഇതുകഴിക്കാന്‍ നിര്‍ബന്ധിക്കുകയാണ് ചെയ്യുന്നതെന്ന് ബംഗാളിലെ മുതിര്‍ന്നൊരു സി.പി.എം. നേതാവ് വ്യക്തമാക്കി.

തങ്ങള്‍ ബംഗാളില്‍ ഫീസ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചാല്‍ അത് വര്‍ഗീയാഗ്‌നിക്ക് ഇന്ധനമാകുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയംകാരണം ബംഗാളില്‍ ബി.ജെ.പി. വളരെപ്പെട്ടെന്നാണ് സ്വാധീനമുണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബീഫ് ഫെസ്റ്റുകള്‍ക്ക് പാര്‍ട്ടി എതിരാണെന്ന് ബംഗാളിലെ ഇടതുമുന്നണിയിലെ കക്ഷിയായ ആര്‍.എസ്.പി.യുടെ സംസ്ഥാന സെക്രട്ടറി ക്ഷിതി ഗോസ്വാമി പറഞ്ഞു.
National, Top-Headlines, CPM, news, Beef Fest, Bangal, Bengal CPI(M) Not To Organize Beef Festivals

Keywords: National, Top-Headlines, CPM, news, Beef Fest, Bangal, Bengal CPI(M) Not To Organize Beef Festivals