Join Whatsapp Group. Join now!
Aster MIMS 10/10/2023

മുഖ്യമന്ത്രി തൊട്ട് പ്രധാനമന്ത്രി വരെ ഉപേക്ഷിച്ചിട്ടും പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയ്ക്ക് കുലുക്കമില്ല; ഇപ്പോഴും യാത്ര ബീക്കണ്‍ ലൈറ്റ് വെച്ച കാറില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ബീക്കണ്‍ ലൈറ്റ് ഉപേക്ഷിച്ചിട്ടും മുഖ്യമന്ത്രിയുടെ പോBeacon light used in police adviser's vehicle, Kerala, Thiruvananthapuram, news, Top-Headlines, Pinarayi-Vijayan, Police, Minister, Ambulance, fire force,
തിരുവനന്തപുരം: (www.kasargodvartha.com 06.06.2017) മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ബീക്കണ്‍ ലൈറ്റ് ഉപേക്ഷിച്ചിട്ടും മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവിന് കുലുക്കമില്ല. മുന്‍ ഡിജിപിയും ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവുമായ രമണ്‍ ശ്രീവാസ്തവ ഇപ്പോഴും പായുന്നത് ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച കാറില്‍ തന്നെയാണ്. ഒരു മാസത്തോളമായി തന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 01 എയു 5566 നമ്പര്‍ ഇന്നോവ കാറില്‍ നീല ബീക്കണ്‍ ലൈറ്റ് വെച്ച് ഓടുന്നത്.

മോട്ടോര്‍ വാഹനവകുപ്പിന്റെ രേഖകളില്‍ ഈ വാഹനത്തിന്റെ ഉടമയാണ് മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ. മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാണിദ്ദേഹം. ഔദ്യോഗികാവശ്യങ്ങള്‍ക്ക് പുറമേ സ്വകാര്യ ആവശ്യങ്ങള്‍ക്ക് പോലും സ്വന്തം വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് വെച്ചാണ് ശ്രീവാസ്തവ സഞ്ചരിക്കുന്നതെന്നാണ് ആരോപണം.


അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, ക്രമസമാധാന ചുമതലയുള്ള പോലീസ് എന്നിവര്‍ക്ക് മാത്രമേ നിലവില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനം ഓടിക്കാന്‍ അനുവാദമുള്ളു. മാത്രമല്ല, ശ്രീവസ്തവയ്ക്ക് സംസ്ഥാന പോലീസുമായി യാതൊരു ബന്ധവുമില്ലെന്നും പോലീസിന്റെ ഉപദേഷ്ടാവല്ല, മുഖ്യമന്ത്രിയുടെ മാത്രം പോലീസ് ഉപദേഷ്ടാവാണദ്ദേഹമെന്നും നേരത്തെ ഡിജിപി സെന്‍കുമാര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ വെറുമൊരു ഉപദേഷ്ടാവ് എന്ന പദവി കൈകാര്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന് ബീക്കണ്‍ ലൈറ്റ് വയ്ക്കാനുമാകില്ല.

ബീക്കണ്‍ ലൈറ്റ് ഒഴിവാക്കണമെന്ന കേന്ദ്രവിജ്ഞാപനം പുറത്തുവന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ നടക്കുന്ന ഈ നിയമലംഘനം ഇന്നുവരെ ഒരു നിയമപാലകന്റേയും കണ്ണില്‍ പെടാത്തതാണ് അതിശയം. ഉപദേഷ്ടാവായി നിയമിച്ചപ്പോള്‍ ഔദ്യോഗികമായി ഓഫിസും വാഹനവും വേണ്ടെന്നും സ്വന്തം വാഹനം ഓടിയ്ക്കാന്‍ ഒരാളെ വിട്ടുതന്നാല്‍ മതിയെന്നുമായിരുന്നു ശ്രീവാസ്തവയുടെ പ്രതികരണം.

നിലവില്‍ അടിയന്തിര സാഹചര്യത്തില്‍ പോലും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ അനുമതിയോടെ മാത്രമേ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ പൂടുള്ളൂ. മുമ്പ് ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന്റെ തീരുമാന പരിധിയിലായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനത്തിലൂടെ അതിന് മാറ്റം വരുത്തുകയായിരുന്നു. ഇപ്പോഴത്തെ നിയമമനുസരിച്ച് ട്രൈ കളര്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ സര്‍ക്കാര്‍ മുദ്രയുള്ള പ്രത്യേക സ്റ്റിക്കര്‍ പതിക്കണം. കേരള സര്‍ക്കാരിന്റെ വാഹനങ്ങളില്‍ പതിക്കാനുള്ള സ്റ്റിക്കറിന്റെ മാതൃക സിഡിറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇത് അംഗീകരിച്ച് അനുമതി നല്‍കണോ എന്ന കാര്യം ഗതാഗതവകുപ്പ് പരിഗണിച്ചുവരികയാണ്.

Keywords: Beacon light used in police adviser's vehicle, Kerala, Thiruvananthapuram, news, Top-Headlines, Pinarayi-Vijayan, Police, Minister, Ambulance, fire force,