Join Whatsapp Group. Join now!
Aster MIMS 10/10/2023

ബാലകൃഷ്ണന്‍ വധക്കേസില്‍ ശനിയാഴ്ച ജില്ലാകോടതിയില്‍ വിചാരണ തുടങ്ങും

റാണിപുരം പന്തിക്കാലില്‍ കൂളിയാര്‍ കൊച്ചി വീട്ടിലെ ബാലകൃഷ്ണനെ (37)കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ശനിയാഴ്ച കാസര്‍കോട് ജില്ലാ അഡീ. കോട Kasaragod, Kerala, news, Murder-case, court, Balakrishnan murder; Trial starts on Saturday
കാസര്‍കോട്:(www.kasargodvartha.com 29.06.2017) റാണിപുരം പന്തിക്കാലില്‍ കൂളിയാര്‍ കൊച്ചി വീട്ടിലെ ബാലകൃഷ്ണനെ (37)കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ശനിയാഴ്ച കാസര്‍കോട് ജില്ലാ അഡീ. കോടതി (ഒന്നില്‍) ആരംഭിക്കും. 2015 ഫെബ്രുവരി അഞ്ചിന് രാത്രിയാണ് ബാലകൃഷ്ണനെ  വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ബാലകൃഷ്ണന്റെ പിതൃസഹോദരി കമലയുടെ ഭര്‍ത്താവ് ഝാര്‍ഖണ്ഡ് സ്വദേശി ശിവ കണ്ടയ്ത്താണ് കേസിലെ പ്രതി. വൈകുന്നേരം മൂന്ന് മണിയോടെ നടന്ന കൊലപാതകം രാത്രി വൈകിയാണ് പുറംലോകമറിഞ്ഞത്. സംഭവം നടക്കുമ്പോള്‍ ബാലകൃഷ്ണന്റെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ഇടക്കിടെ ബാലകൃഷ്ണനും ശിവയും തര്‍ക്കത്തിലേര്‍പ്പെടാറുണ്ടായിരുന്നു.

സംഭവ ദിവസം മദ്യലഹരിയില്‍ ബാലകൃഷ്ണന്റെ വീട്ടിലെത്തിയ ശിവയും ബാലകൃഷ്ണനും തമ്മില്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും ഇതിനിടയില്‍ പ്രകോപിതനായ ശിവ ബാലകൃഷ്ണനെ നിലത്ത് തള്ളിയിട്ട് കഴുത്തിന് പ്ലാസ്റ്റിക് കയര്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ബാലകൃഷ്ണന്റെ വീടിന് തൊട്ടടുത്താണ് ശിവയും കമലയും താമസിക്കുന്നത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ് ശിവ. ബാലകൃഷ്ണന് കാര്യമായ ജോലികളൊന്നുമുണ്ടായിരുന്നില്ല. ഭാര്യ സാവിത്രിയും മക്കളായ രേഷ്മയും അശ്വിനും ബാലകൃഷ്ണനുമായി പിണങ്ങി സാവിത്രിയുടെ വീട്ടിലാണ് താമസം.

കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ഹരിശ്ചന്ദ്രനായകിന്റെ നേതൃത്വത്തില്‍ വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി പി സുമേഷാണ് കേസ് അന്വേഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ഝാര്‍ഖണ്ടില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ശിവ അന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിക്കകത്ത് ബഹളം വെക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വെള്ളരിക്കുണ്ട് സി ഐയാണ് ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടിയില്‍ കുറ്റപത്രം നല്‍കിയത്.
Kasaragod, Kerala, news, Murder-case, court, Balakrishnan murder; Trial starts on Saturday

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Murder-case, court, Balakrishnan murder; Trial starts on Saturday