city-gold-ad-for-blogger

അര്‍ബുദരോഗം ബാധിച്ച ഓട്ടോഡ്രൈവര്‍ ഉദാരമതികളുടെ കനിവ് തേടുന്നു

ഒടയംചാല്‍: (www.kasargodvartha.com 13.06.2017) അര്‍ബുദരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉദാരമതികളുടെ കനിവ് തേടുന്നു. ഒടയംചാലിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന എരുമക്കുളത്തെ സസല്‍ എന്ന കെ ടി ജോസഫ്(34)ആണ് തന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായം തേടുന്നത്. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ജോസഫിന്റെ ദുരിതമറിഞ്ഞ് കഴിഞ്ഞ ദിവസം ഒടയംചാലിലെ 42 ഓട്ടോറിക്ഷകള്‍ കാരുണ്യ യാത്ര നടത്തിയിരുന്നു.

അര്‍ബുദരോഗം ബാധിച്ച ഓട്ടോഡ്രൈവര്‍ ഉദാരമതികളുടെ കനിവ് തേടുന്നു

ഒറ്റ ദിവസം കൊണ്ട് 64,625 രൂപ പിരിച്ചെടുത്തു. കാരുണ്യ യാത്ര കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. കടുത്ത മഴയെപോലും അവഗണിച്ചുകൊണ്ടാണ് പകലന്തിയോളം ഓട്ടോഡ്രൈവര്‍മാര്‍ കാരുണ്യ യാത്ര നടത്തിയത്. തുടര്‍ന്നും സഹായ ധനം സ്വരൂപിക്കാനുളള സൗമനസ്യത്തിലാണ് ഇവിടുത്തെ ഓട്ടോഡ്രൈവര്‍മാര്‍. ശനിയാഴ്ച തിരുവനന്തപുരം ആര്‍സിസിയിലെത്തി തുക നേരിട്ട് കൈമാറാനാണ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ തീരുമാനം.

അര്‍ബുദരോഗം ബാധിച്ച ഓട്ടോഡ്രൈവര്‍ ഉദാരമതികളുടെ കനിവ് തേടുന്നു

ഒടയംചാലിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയും ജോസഫിനെ സഹായിക്കാനായി രംഗത്ത് വന്നിട്ടുണ്ട്. ഭാര്യയും രണ്ട് കൊച്ച് കുട്ടികളുമടങ്ങുന്നതാണ് ജോസഫിന്റെ കുടുംബം. കുടുംബത്തിന്റെ താങ്ങായിരുന്ന ജോസഫ് രോഗബാധിതനായതോടെ ഇവരുടെ ജീവിതവും പ്രതിസന്ധിയിലായിരിക്കുകയാണ്.

തുടര്‍ ചികിത്സയ്ക്കുളള ഭീമമായ തുക കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ് ഇവര്‍. ജോസഫിന്റെ ഭാര്യ പി വി ഷൈനിയുടെ അക്കൗണ്ട് നമ്പര്‍: 110001000009075, ഐഎഫ്എസ്സി: IOBA 0001100. ഒടയംഞ്ചാല്‍ ബ്രാഞ്ച്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Auto Driver, Treatment, Hospital, Odayanchal, Kanhangad, Kasaragod, Helping hands, KT Joseph.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia