Join Whatsapp Group. Join now!
Aster MIMS 10/10/2023

എ ടി എമ്മുകള്‍ ഉദ്ഘാടനം ചെയ്തു

ജില്ലാ സഹകരണ ബാങ്ക് ഹൊസങ്കടി, വെള്ളരിക്കുണ്ട് ശാഖകളോട്് ചേര്‍ന്ന് സ്ഥാപിച്ച എടിഎമ്മുകള്‍ കാസര്‍കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറും (ജനറല്‍) ജില്ലാ സഹകരണ ബാങ്ക് Kerala, kasaragod, news, ATM Cards, Bank, Co-operation-bank, Hosangadi, Vellarikundu, ATMs inaugurated
കാസര്‍കോട്: (www.kasargodvartha.com 02.06.2017) ജില്ലാ സഹകരണ ബാങ്ക് ഹൊസങ്കടി, വെള്ളരിക്കുണ്ട് ശാഖകളോട്് ചേര്‍ന്ന് സ്ഥാപിച്ച എടിഎമ്മുകള്‍ കാസര്‍കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറും (ജനറല്‍) ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുമായ വി ബി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ രാജന്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ഗിരീഷ്‌കുമാര്‍, ഐ ടി വിഭാഗം സൂപ്രണ്ട് ഷിബു ക്ലമന്റ്, ഹൊസങ്കടി ശാഖാ മാനേജര്‍ എസ് യാദവ, വെള്ളരിക്കുണ്ട് ശാഖാ മാനേജര്‍ എം ജെ ജോസഫ്, മാനേജര്‍ കെ കെ ജനാര്‍ദ്ധനന്‍, കെ വി ശ്രീജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.



ജില്ലാ സഹകരണ ബാങ്കിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ക്ക് യാത്രയയപ്പ് നല്‍കി

കാസര്‍കോട്: മെയ് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ച കാസര്‍കോട് ജില്ലാ സഹകരണ ബാങ്കിലെ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഇ ജനാര്‍ദ്ധനന് യാത്രയയപ്പ് നല്‍കി. ജില്ലാ സഹകരണ ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍ ബാങ്കിന്റെയും ജീവനക്കാരുടേയും വക ഉപഹാരങ്ങള്‍ നല്‍കി.

ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി എം ജയകുമാര്‍, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എ പ്രകാശ് റാവു, പി എ ടു പ്രസിഡന്റ് പി കുമാരന്‍ നായര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി എസ് ഗിരീഷ്‌കുമാര്‍, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ എം പ്രവീണ്‍കുമാര്‍, സൂപ്രണ്ടുമാരായ കെ എ രാധ, കെ രാഘവന്‍ നായര്‍, ഷിബു ക്ലമന്റ്, ഇ വിമോഹനന്‍, മാനേജര്‍ വി വി കൃഷ്ണന്‍, സതീഷ് കരിങ്ങാട്, എ ജയശ്രീ, കൈരളി എന്നിവര്‍ പ്രസംഗിച്ചു.

ഇ ജനാര്‍ദ്ധനന്‍ മറുപടി പ്രസംഗം നടത്തി. ഡെപ്യൂട്ടി ജനറല്‍മാനേജര്‍ എം പത്മാക്ഷന്‍ സ്വാഗതവും പ്ലാനിംഗ് ആന്‍ഡ്് ഡവലപ്‌മെന്റ് ഓഫീസര്‍ രാഹുല്‍ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, kasaragod, news, ATM Cards, Bank, Co-operation-bank, Hosangadi, Vellarikundu, ATMs inaugurated.