Join Whatsapp Group. Join now!
Aster MIMS 10/10/2023

ജ്യോത്സ്യന്‍ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മരിച്ചു

ജ്യോത്സ്യന്‍ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മരിച്ചു. ബേങ്കത്തടുക്ക ഭജന മന്ദിരത്തിന് സമീപത്തെ ബി വേണു (30) വാണ് മരിച്ചത്. മുതുകിലെ പുണ്ണ് നീക്കം ചെയ്യാനാണ് Kasaragod, Death, Obituary, Hospital, Mulleria, Treatment, B Venu, Operation
കാസര്‍കോട്: (www.kasargodvartha.com 16.06.2017) ജ്യോത്സ്യന്‍ ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം മരിച്ചു. ബേങ്കത്തടുക്ക ഭജന മന്ദിരത്തിന് സമീപത്തെ ബി വേണു (30) വാണ് മരിച്ചത്. മുതുകിലെ പുണ്ണ് നീക്കം ചെയ്യാനാണ് വേണുവിനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് ശസ്ത്രക്രിയ നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ശരീരമാസകലം വിയര്‍ത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ എത്തി പരിശോധിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.



കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പനിയെ തുടര്‍ന്ന് വേണു മുള്ളേരിയയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരിശോധന നടത്തിയപ്പോഴാണ് മുതുകിലെ പുണ്ണാണ്ണ് ഇടയ്ക്കിടെയുള്ള പനിക്ക് കാരണമാകുന്നതെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് മുള്ളേരിയയിലെ ഡോക്ടര്‍ ശസ്ത്രക്രിയയ്ക്കായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

പുരുഷോത്തമന്‍ - നളിനി ദമ്പതികളുടെ മകനാണ് വേണു. ഏകസഹോദരി: കുശ്ബു. മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Keywords: Kasaragod, Death, Obituary, Hospital, Mulleria, Treatment, B Venu, Operation.