Join Whatsapp Group. Join now!
Aster MIMS 10/10/2023

അല്‍ത്താഫ് വധശ്രമം; മുഖ്യപ്രതി സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി

സുഹൃത്തിനൊപ്പം ഫാസ്റ്റ് ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ചൂരിയിലെ അല്‍ത്താഫിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയുKasaragod, Kerala, news, arrest, Police, Murder-attempt, case, Accuse, Althaf murder attempt; Accused Sandeep arrested
കാസര്‍കോട്: (www.kasargodvartha.com 23.06.2017) സുഹൃത്തിനൊപ്പം ഫാസ്റ്റ് ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ചൂരിയിലെ അല്‍ത്താഫിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കറന്തക്കാട് ശിവാജി നഗറിലെ സന്ദീപിനെ (26)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. ചൂരിയിലെ അല്‍ത്താഫിനാണ് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റത്. സന്ദീപിനൊപ്പം കേസിലെ രണ്ടാംപ്രതിയായ ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ശ്രീജിത്തിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അല്‍ത്താഫിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ സന്ദീപ്, ശ്രീജിത്ത് തുടങ്ങി മൂന്നുപേര്‍ക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ഈ കേസില്‍ ഇനി ഒരു പ്രതിയെ പിടികൂടാനുണ്ട്.
അല്‍ത്താഫും സുഹൃത്ത് മസ്ഊദും ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി ചൂരിയിലെ ചൈനീസ് ഫാസ്റ്റ്ഫുഡ് കടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്ദീപിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം എത്തി അല്‍ത്താഫിനെ വടിവാള്‍ കൊണ്ട്  വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അല്‍ത്താഫ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തിനു ശേഷം സംഘം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സന്ദീപിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു.

അടിയേറ്റ് പരിക്കേറ്റതിനാല്‍ സന്ദീപ് പോലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരിക്ക് അല്‍പ്പം ഭേദമായതോടെയാണ് പോലീസ് സന്ദീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Related News:
അല്‍ത്താഫ് വധശ്രമക്കേസില്‍ പ്രതിയെ മര്‍ദിച്ചതിന് 10 പേര്‍ക്കെതിരെ കേസ്

അല്‍ത്താഫ് വധശ്രമക്കേസിലെ ഒരു പ്രതി ഇപ്പോഴും ഒളിവില്‍; കത്തി കണ്ടെടുത്തു


Kasaragod, Kerala, news, arrest, Police, Murder-attempt, case, Accuse, Althaf murder attempt; Accused Sandeep arrested


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Police, Murder-attempt, case, Accuse, Althaf murder attempt; Accused Sandeep arrested