Join Whatsapp Group. Join now!
Aster MIMS 10/10/2023

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയേക്കുമെന്ന് സൂചന; പ്രമുഖ സിനിമാ നടന്റെ പേരും പുറത്തുവരും?

നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയേക്കുമെന്ന് സൂചന. സംഭവത്തില്‍ കേസിലെ പ്രതികള്‍ Kochi, Kidnap Case, Actor, Court, Case, Report.
കൊച്ചി: (www.kasargodvartha.com 13/06/2017) നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയേക്കുമെന്ന് സൂചന. സംഭവത്തില്‍ കേസിലെ പ്രതികള്‍ കോടതിയില്‍ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്താനൊരുങ്ങുന്നത്.

നടിയെ അക്രമിച്ച കേസില്‍ ഒരു പ്രമുഖ സിനിമാ നടന്റെ പേര് വെളിപ്പെടുത്തുമെന്നും സൂചനയുണ്ട്. ഈ നടന്റെ പേര് പ്രതികള്‍ വെളിപ്പെടുത്തുമെന്നും ഗൂഢാലോചന തെളിയുമെന്നും കഴിഞ്ഞ ദിവസം ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തിരുന്നു. കൊച്ചിയിലെ ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് നഷ്ടം വന്നേക്കുമെന്ന് ഭയന്ന് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Kochi, Kidnap Case, Actor, Court, Case, Report.

നടി സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവറായ കോരട്ടി സ്വദേശി മാര്‍ട്ടിന്‍, തിരുവല്ല സ്വദേശി പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷകളിലുള്ള വാദം കേള്‍ക്കല്‍ ജൂണ്‍ 17ലേക്ക് മാറ്റിയിട്ടുണ്ട്. മൊത്തം ഏഴു പ്രതികള്‍ക്കെതിരേയാണ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍, ഈ ഏഴ് പ്രതികള്‍ക്കും ഇത്തരത്തിലുള്ള കൃത്യം ചെയ്യാന്‍ തോന്നേണ്ടതിന്റെ കാര്യമില്ലെന്നും വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് നിഗമനം. ഇതിന്റെയടിസ്ഥാനത്തിലാണ് കോടതയില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് പ്രതികള്‍ ഒരുങ്ങുന്നതെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kidnap Case, Actor, Court, Case, Report, Actress kidnapping case: New revelations may come.