തിരുവനന്തപുരം: (www.kasargodvartha.com 24.06.2017) ബസും കാറും കൂട്ടിയിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര്‍ മരിച്ചു. വെണ്‍മണി സ്വദേശിയായ ജെറിന്‍ (13), ഏലിയാമ്മ (70), കാര്‍ ഡ്രൈവറായ ബിനു (34) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം വെമ്പായത്ത് ആണ്് സംഭവം. ജെറിനടക്കമുള്ളവര്‍ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ജെറിന്‍ സംഭവസ്ഥലത്തും ബിനുവും ഏലിയാമ്മയും ആശുപത്രിയില്‍ വെച്ചും മരിച്ചു. കാറിലെ മറ്റു യാത്രക്കാരായ സുജ, ഫിലിപ്പോസ് എന്നിവരെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords: Kerala, Thiruvananthapuram, Accident, Bus, KSRTC, Car, news, Top-Headlines, Student, Death, Accident: 3 dies