city-gold-ad-for-blogger

ആസ്‌ക് തളങ്കര പെരുന്നാള്‍ റിലീഫ് വിതരണം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 22.06.2017) ആസ്‌ക് തളങ്കരയുടെ നേതൃത്വത്തില്‍ കാസര്‍കോട് പ്രദേശത്തെ നിര്‍ധനരായ 80 ഓളം കുടുംബങ്ങള്‍ക്ക് റമദാന്‍-പെരുന്നാള്‍  റിലീഫിന്റെ ഭാഗമായി നിത്യോപയോഗ ഭക്ഷ്യ സാമഗ്രികള്‍ അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം മാലിക് ദീനാര്‍ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവിയില്‍ നിന്നും ആസ്‌ക് തളങ്കര കാരുണ്യ ഗള്‍ഫ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ എ എച്ച് അബ്ദുല്ല തളങ്കര ഏറ്റുവാങ്ങിക്കൊണ്ട് നിര്‍വഹിച്ചു. റിലീഫ് കോര്‍ഡിനേറ്റര്‍മാരായ ഫൈസല്‍ തളങ്കര, ഷുഹൈബ് തളങ്കര, നൗഷാദ് ബാങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ആസ്‌ക് തളങ്കര പെരുന്നാള്‍ റിലീഫ് വിതരണം ചെയ്തു

കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കഴിഞ്ഞ 30 വര്‍ഷമായി മുടക്കമില്ലാതെ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും നല്‍കി വരികയാണെന്ന് പ്രസിഡന്റ് ഹബീബ് മാലിക് ബംഗളൂരു പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനവുമായി സഹകരിച്ചു കൊണ്ടിരിക്കുന്ന അംഗങ്ങളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ഇടപെടലുകളുടെ വിജയമാണിതെന്ന് കാരുണ്യ ചീഫ് കോര്‍ഡിനേറ്റര്‍ അതീഖ് റഹ്മാന്‍ റാസ് അല്‍ ഖൈമ അഭിപ്രായപ്പെട്ടു.

കാരുണ്യ പ്രവര്‍ത്തനവുമായി പ്രവര്‍ത്തിച്ചവര്‍ക്കും സഹായിച്ചവര്‍ക്കും സംഘടന സെക്രട്ടറി സത്താര്‍ എറണാകുളം നന്ദി അറിയിച്ചു.

Keywords:  Kerala, kasaragod, Ramadan, news, Club, Distribution, AASC Thalangara relief distributed.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia