Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗാസ: വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നവര്‍ക്കെതിരെ കേസെടുക്കണം: മുസ്ലിം യൂത്ത് ലീഗ്

തുരുത്തിയിലെ റോഡിന് ഗാസ എന്ന പേര് നല്‍കിയതിനെ അനാവശ്യ വിവാദമാക്കി വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്ന ബിജെപി Kasaragod, Case, Muslim Youth League, BJP, Road, Political Party.
അണങ്കൂര്‍: (www.kasargodvartha.com 22/06/2017) തുരുത്തിയിലെ റോഡിന് ഗാസ എന്ന പേര് നല്‍കിയതിനെ അനാവശ്യ വിവാദമാക്കി വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്ന ബിജെപി നേതക്കള്‍ക്കെതിരെയും തീവ്രവാദ ബന്ധം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കേസെടുക്കണമെന്ന് തുരുത്തി ശാഖ മുസ്ലിം യൂത്ത് ലീഗ് യോഗം അധികൃതരോട് അവശ്യപ്പെട്ടു.

പോക്കറ്റ് റോഡിന് ഗാസ എന്ന പേര് നല്‍കിയതിനെ, തീവ്രവാദ ബന്ധം ആരോപിച്ച് അനാവശ്യ വാര്‍ത്താപ്രാധാന്യം നല്‍കുന്നത് കാസര്‍കോട്ട് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ആര്‍ എസ് എസ് - സംഘ്പരിവാര്‍ ഗൂഡശ്രമത്തിന്റെ ഭാഗമാണെന്നും യോഗം കുറ്റപ്പെടുത്തി. സത്യാവസ്ഥ മനസിലാക്കാതെ മാധ്യമങ്ങള്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത് സമാധാനത്തോടെ കഴിയുന്ന വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചിന്താഗതി ഉണ്ടാക്കാന്‍ ഇടവരുത്തുമെന്നും യോഗം വിലയിരുത്തി.

Kasaragod, Case, Muslim Youth League, BJP, Road, Political Party, Gaza: Those who try to create communal split should be booked: Youth league

വ്യത്യസ്ഥ മതങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും വിശ്വാസിക്കുന്നവര്‍ പോലും സംഘര്‍മുണ്ടാകുന്ന സമയങ്ങളില്‍ ഭയമില്ലാതെ ജോലിക്ക് വന്നിരുന്ന സ്ഥലമാണ് തുരുത്തി. ഇത്തരം ആളുകളില്‍ നിന്നും ഒരു പരാതിയും ഇന്നേവരെ ഉണ്ടായിട്ടില്ല എന്നതും തുരുത്തിയുടെ മതേതരത്വമുഖം വിളിച്ചോതുകയാണ്. ഇത് പോലെയുള്ള പ്രദേശങ്ങളെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് പ്രശ്‌നബാധിത സമയങ്ങളില്‍ ജോലി ചെയ്ത് നാടിന്റെ സമാധാനന്തരീക്ഷം വീണ്ടെടുക്കാനാഗ്രഹിക്കുന്ന തൊഴിലാളികളുടെ ആത്മവീര്യത്തെ തകര്‍ക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.

സത്യമറിയാതെ പ്രസ്താവന ഇറക്കുന്ന ബിജെപി നേതാക്കള്‍ തുരുത്തിയെകുറിച്ച് പഠിക്കാന്‍ തയ്യാറാവണം. നാടിന്റെ വടക്ക് ഭാഗത്ത് ഒഴുകുന്ന പുഴയില്‍ നാട്ടുകാര്‍ പാലം നിര്‍മ്മിക്കുന്ന സമയത്താണ് കാര്‍ഗില്‍ യുദ്ധത്തിന്റെ വിജയ വാര്‍ത്ത അറിഞ്ഞത്. അതില്‍ സന്തോഷം പ്രകടിപ്പിച്ച് കാര്‍ഗില്‍ പാലമെന്ന് പേര് നല്‍കിയവരുടെ രാജ്യസ്‌നേഹത്തിന് സ്വതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തവരുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് യോഗം വ്യക്തമാക്കി.

വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ബിജെപി നേതാവ് വി മുരളിധരന്‍ നെഹ്‌റു യുവ കേന്ദ്രയുടെ തലപ്പത്തിരിക്കുമ്പോഴാണ് നാട്ടില്‍ പ്രവര്‍ത്തിക്കുന്ന ഐലാന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന് ജില്ലയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്ന ക്ലബ്ബിനുള്ള അവാര്‍ഡ് ലഭിച്ചത്. ആ ചടങ്ങില്‍ വി മുരളിധരന്റെ സാന്നിധ്യവും ഉണ്ടായിരുന്നു. ഈ സത്യങ്ങളൊന്നും മനസിലാക്കാതെ ബിജെപി നേതാക്കള്‍ വ്യാജ പ്രചരണങ്ങള്‍ സൃഷ്ടിക്കുന്നത് ഭയപ്പെടുത്തി ജനങ്ങളെ മതത്തിന്റെയും ജാതിയുടേയും പേരില്‍ ഭിന്നിപ്പിച്ച് ഉത്തരേന്ത്യയിലെ പോലെ പാര്‍ട്ടി വളര്‍ത്താമെന്ന വ്യമോഹത്താലാണെന്ന് ജനങ്ങള്‍ തിരിച്ചറിയും.

യോഗത്തില്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി റഷീദ് തുരുത്തി, ശാഖ പ്രസിഡണ്ട് അബ്ദുര്‍ റഹിം ടി എ, ഹബീബ് ടി കെ, അബൂബക്കര്‍ മെഡിക്കല്‍, ശബീര്‍ ഐലാന്‍ഡ്, റസാഖ് ഗ്രീന്‍, നവാസ് ആനബാഗില്‍, അഷ്ഫാഖ് അബൂബക്കര്‍, യൂസഫ് കപ്പല്‍, സലീം ടി യു, ശരീഫ് ടി എ, നവാസ് സി എ, ജുനൈദ് സി, ഷഫീക്ക് കെ കെ പി, ഉനൈസ് അഹമ്മദ്, മുഹമ്മദ് കുഞ്ഞി, ഖലീല്‍ പുഴയരികത്ത്, ഖാദര്‍ ഒടയംചാല്‍, ജാസിര്‍ ടി പി, ഹാഷിം ടി എസ്, ഹാരിസ് അയമ്പാറ, ഖലീല്‍ അബൂബക്കര്‍, ഹബീബ് എ എച്ച്, നിസാമുദ്ദീന്‍ ബി എസ്, ജസീല്‍ ടി എം എന്നിവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Case, Muslim Youth League, BJP, Road, Political Party, Gaza-Those-who-try-to-create-communal-split-should-be-booked-Youth league.