Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടുമുറ്റത്ത് നിന്ന് കാണാതായ ഏഴു വയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍

വീട്ടുമുറ്റത്ത് നിന്ന് കാണാതായ ഏഴു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച തിരുവനന്തപുരംKerala, Death, news, Top-Headlines, Missing, Thiruvananthapuram, Girl,7 year old girl found dead in hanged
തിരുവനന്തപുരം:  (www.kasargodvartha.com 12.06.2017)  വീട്ടുമുറ്റത്ത് നിന്ന് കാണാതായ ഏഴു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച തിരുവനന്തപുരം കാട്ടായിക്കോണത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ഏഴു വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയും സഹോദരനും വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് പെണ്‍കുട്ടിയെ കാണാതായത്. സംഭവത്തെ തുടര്‍ന്ന് സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടയിലാണ് വീട്ടിലെ കുളിമുറിയുടെ ജനലില്‍ കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോത്തന്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Keywords: Kerala, Death, news, Top-Headlines, Missing, Thiruvananthapuram, Girl,7 year old girl found dead in hanged .