Join Whatsapp Group. Join now!
Aster MIMS 10/10/2023

കഅ്ബയിലെ ഹജറുല്‍ അസ് വദിന് ആവരണം; നിര്‍മ്മിച്ചത് 50 കിലോഗ്രാം വെള്ളിയില്‍

വിശ്വാസികളുടെ തിക്കിലും തിരക്കിലും കേടുപാടുസംഭവിക്കാതിരിക്കാനായി കഅ്ബയിലെ ഹജറുല്‍ അസ് വദിന് ആവരണം നിര്‍മിച്ചു. 50 കിലോ ഗ്രാം തൂക്കം വരുന്ന വെള്ളിGulf, news, Top-Headlines, 50 KG silver Safety cover for Hajarul Aswad
മക്ക: (www.kasargodvartha.com 19.06.2017) വിശ്വാസികളുടെ തിക്കിലും തിരക്കിലും കേടുപാടുസംഭവിക്കാതിരിക്കാനായി കഅ്ബയിലെ ഹജറുല്‍ അസ് വദിന് (കറുത്ത കല്ല്) ആവരണം നിര്‍മിച്ചു. 50 കിലോ ഗ്രാം തൂക്കം വരുന്ന വെള്ളി ഉപയോഗിച്ചാണ് ഹജറുല്‍ അസ് വദിന് ആവരണം നിര്‍മ്മിച്ചത്. നേരത്തെ ഹിജ്റ 1399 ല്‍ ഖാലിദ് രാജാവിന്റെ കാലത്തും 1422 ല്‍ ഫഹദ് രാജാവിന്റെ കാലത്തും ആവരണം സ്ഥാപിച്ചിരുന്നു. ഈ രണ്ടു തവണയും 50 കിലോ വെള്ളി ഉപയോഗിച്ചു തന്നെയാണ് ആവരണം നിര്‍മ്മിച്ചിരുന്നത്.

പുതിയതായി നിര്‍മ്മിച്ച വെള്ളി ആവരണം മക്കയിലെ ആഭരണ നിര്‍മാണ വിദഗ്ദ്ധന്‍ അഹ് മദ് ഇബ്രാഹിം ബദ്റാണ് നിര്‍മ്മിച്ചത്. മൂന്നു മാസമെടുത്താണ് ആവരണത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. ആവരണ നിര്‍മാണത്തിന് പ്രത്യേക കല്ലച്ചുണ്ട്. ഇത് മക്കയിലെ ഫാക്ടറിയില്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
Gulf, news, Top-Headlines, 50 KG silver Safety cover for Hajarul Aswad

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, news, Top-Headlines, 50 KG silver Safety cover for Hajarul Aswad