Join Whatsapp Group. Join now!
Aster MIMS 10/10/2023

ഗൃഹനാഥന്‍ പള്ളിയില്‍ സുബ്ഹി നിസ്‌കാരത്തിന് പോയ സമയം വീട്ടില്‍ കവര്‍ച്ച; 3 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു

ഗൃഹനാഥന്‍ സുബ്ഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച നടന്നു. കുമ്പള മാട്ട കോയി റോഡിലെ കോഴി വ്യാപാരി പി.സി. അബ്ദുര്‍ റഹ് മാന്റെ വീട്ടിലാണ് Kasaragod, Kerala, Kumbala, news, Robbery, complaint, Police, case, Investigation, 3 mobile phones robbed from house
കുമ്പള: (www.kasargodvartha.com 30.06.2017) ഗൃഹനാഥന്‍ സുബ്ഹി നിസ്‌കാരത്തിന് പള്ളിയിലേക്ക് പോയ സമയം വീട്ടില്‍ കവര്‍ച്ച നടന്നു. കുമ്പള മാട്ട കോയി റോഡിലെ കോഴി വ്യാപാരി പി.സി. അബ്ദുര്‍ റഹ് മാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മൂന്നു മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ച അബ്ദുര്‍ റഹ് മാന്‍ സുബ്ഹി നിസ്‌കരിക്കാനായി വീടിന്റെ വാതില്‍ ചാരി പള്ളിയിലേക്ക് പോയതായിരുന്നു.

മടങ്ങിയെത്തി നോക്കിയപ്പോള്‍ വാതില്‍ തുറന്ന നിലയിലായിരുന്നു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് മൂന്നു മൊബൈല്‍ ഫോണുകള്‍ നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഭാര്യയും കുട്ടികളും കിടന്നുറങ്ങിയ മുറിയില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും മറ്റൊരു മുറിയില്‍ നിന്ന് ഒരു മൊബൈലുമാണ് കവര്‍ന്നത്. സംഭവത്തില്‍ അബ്ദുര്‍ റഹ് മാന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Kumbala, news, Robbery, complaint, Police, case, Investigation, 3 mobile phones robbed from house