Join Whatsapp Group. Join now!
Aster MIMS 10/10/2023

സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതി

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. Thiruvananthapuram, Kerala, Entertainment, Film, Committee, Top-Headlines, News, Pinarayi Vijayan
തിരുവനന്തപുരം: (www.kasargodvartha.com 14.06.2017) സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളും തൊഴില്‍ സാഹചര്യവും പഠിക്കാന്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഹേമ അധ്യക്ഷയായി മൂന്നംഗ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു. പ്രശസ്ത നടി ശാരദ, റിട്ടയേര്‍ഡ് ഐ എ എസ് ഉദ്യോഗസ്ഥ കെ ബി വത്സലകുമാരി എന്നിവരാണ് അംഗങ്ങള്‍. സിനിമാരംഗത്തെ വനിതകള്‍ കുറച്ചുദിവസം മുമ്പ് മുഖ്യമന്ത്രിയെ കണ്ട് അവരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിവേദനം നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്.


കേരളാ ചരക്കുസേവന നികുതി ബില്‍ 2017 ഓര്‍ഡിനന്‍സായി ഇറക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ചരക്കുസേവന നികുതി നടപ്പാക്കുന്നതിന് ഭരണഘടന ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്‍ 2016 ആഗസ്റ്റില്‍ രാജ്യസഭയും ലോകസഭയും പാസാക്കിയിരുന്നു. കേരളത്തിലും ചരക്കുസേവന നികുതി നടപ്പാക്കുന്നതിനാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. പ്രശസ്ത സാമ്പത്തിക കാര്യ വിദഗ്ധന്‍ അന്തരിച്ച ഐ എസ് ഗുലാത്തിയുടെ വീട് പുതുക്കി പണിയുന്നതിനും സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഗുലാത്തിയുടെ വിധവ ലീല ഗുലാത്തിയാണ് ഈ വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത്.

റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന് തുറമുഖ വകുപ്പിന്റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി ഡോ. ആഷ തോമസിനെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് എം ഡിയായി നിയമിക്കാന്‍ തീരുമാനിച്ചു. ബിജു പ്രഭാകറിനെ പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. ടൂറിസം ഡയറക്ടര്‍ ബാലകിരണിനെ കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) എം ഡിയായി നിയമിച്ചു. ടൂറിസം ഡയറക്ടറുടെ ചുമതല അദ്ദേഹം തുടര്‍ന്നും വഹിക്കും. മുന്‍ എം പിയും എം എല്‍ എയുമായ പി വിശ്വംഭരന്റെ ചികിത്സയ്ക്ക് ചെലവായ 5.89 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.

ആലപ്പുഴ ജില്ലയില്‍ കുമ്പളം മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച അഞ്ചു പേരുടെ ആശ്രിതര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു ലക്ഷം രൂപാ വീതം നല്‍കാന്‍ തീരുമാനിച്ചു. മരിച്ചവരില്‍ നാലുപേര്‍ നേപ്പാളികളും ഒരാള്‍ മലയാളിയുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Entertainment, Film, Committee, Top-Headlines, News, Pinarayi Vijayan.