Join Whatsapp Group. Join now!
Aster MIMS 10/10/2023

ഉപരാഷ്ട്രപതിയുടെ ഹജ്ജ് ക്വാട്ടയില്‍ കേരളത്തില്‍ നിന്ന് രണ്ടു പേര്‍ക്ക് അവസരം ലഭിച്ചു

ഉപരാഷ്ട്രപതിയുടെ ഹജ്ജ് ക്വാട്ടയില്‍ കേരളത്തില്‍ നിന്ന് രണ്ടു പേര്‍ക്ക് അവസരം ലഭിച്ചു. കെ എല്‍ ആര്‍ 10362 കവര്‍ നമ്പറിലുള്ള അബ്ദുല്ല, ബിയ്യാത്തു എന്നിവര്‍ക്കാണ് Kerala, Malappuram, Hajj, Top-Headlines, 2 yet opportunity to perform Hajj at Vice president's Hajj Quota
മലപ്പുറം: (www.kasargodvartha.com 11.06.2017) ഉപരാഷ്ട്രപതിയുടെ ഹജ്ജ് ക്വാട്ടയില്‍ കേരളത്തില്‍ നിന്ന് രണ്ടു പേര്‍ക്ക് അവസരം ലഭിച്ചു. കെ എല്‍ ആര്‍ 10362 കവര്‍ നമ്പറിലുള്ള അബ്ദുല്ല, ബിയ്യാത്തു എന്നിവര്‍ക്കാണ് ഹജ്ജിന് അവസരം ലഭിച്ചത്. ക്വാട്ട 75 ഹജ്ജ് സീറ്റില്‍ 37 സീറ്റ് വീതം വെച്ചപ്പോഴാണ് ഇതില്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍ക്ക് സീറ്റ് ലഭിച്ചത്. രാഷ്ട്രപതി ക്വാട്ടയിലെ ആദ്യ 26 സീറ്റുകള്‍ വിതരണം ചെയ്തപ്പോള്‍ കേരളത്തിന് അവസരമൊന്നും ലഭിച്ചിരുന്നില്ല. ഇനി 12 ഹജ്ജ് സീറ്റുകളാണ് അവശേഷിക്കുന്നത്. അവ വരും ദിവസങ്ങളില്‍ വിതരണം ചെയ്യും.

കേരളത്തില്‍ അവസരം ലഭിച്ച രണ്ടുപേര്‍ അടുത്ത 30നകം പണം അടച്ചതിന്റെ സ്ലിപ്പും പാസ്‌പോര്‍ട്ട് ഉള്‍പെടെയുള്ള രേഖകളും ഹാജരാക്കണം. ഉപരാഷ്ട്രപതി ഹജ്ജ് ക്വാട്ടയില്‍ ഉത്തര്‍പ്രദേശിന് 19 സീറ്റുകള്‍ ലഭിച്ചു. ഡല്‍ഹിക്ക് 10 സീറ്റും മഹാരാഷ്ട്രക്ക് ഏഴ് സീറ്റുകളും ലഭിച്ചു. ഇത്തവണ ഹജ്ജിന് പോകാന്‍ കേരളത്തില്‍ നിന്ന് ഇതുവരെ 11,567 പേര്‍ക്കാണ് അവസരം ലഭിച്ചത്. ഇതില്‍ 264 പേര്‍ യാത്ര റദ്ദാക്കിയിട്ടുണ്ട്.
Kerala, Malappuram, Hajj, Top-Headlines, 2 yet opportunity to perform Hajj at Vice president's Hajj Quota

Keywords: Kerala, Malappuram, Hajj, Top-Headlines, 2 yet opportunity to perform Hajj at Vice president's Hajj Quota