Join Whatsapp Group. Join now!
Aster MIMS 10/10/2023

കര്‍ഷക പ്രക്ഷോഭത്തിന് നേരെ വെടിവെയ്പ്പ്; രണ്ട് പേര്‍ മരിച്ചു

കര്‍ഷക പ്രക്ഷോഭത്തിന് നേരെ നടന്ന വെടിവെയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു. മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കുനേരെയാണ് വെടിവെപ്പ് നടന്നത്. വെടിയേറ്റ് രണ്ട് കര്‍ഷകര്‍ മരിച്ചു. കന്‍ഹNew Delhi, Death, Protest, Farmers-meet, farmer, news, Top-Headlines, collapse, 2 killed in police firing at farmers' protest in Madhya Pradesh
ന്യൂഡല്‍ഹി: (www.kasargodvartha.com 06.06.2017) കര്‍ഷക പ്രക്ഷോഭത്തിന് നേരെ നടന്ന വെടിവെയ്പ്പില്‍ രണ്ട് പേര്‍ മരിച്ചു. മധ്യപ്രദേശില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കുനേരെയാണ് വെടിവെപ്പ് നടന്നത്. വെടിയേറ്റ് രണ്ട് കര്‍ഷകര്‍ മരിച്ചു. കന്‍ഹയലാല്‍ പട്ടീഡര്‍, ബന്‍ഷി പട്ടീഡര്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധ്യപ്രദേശിലെ മന്ദ്‌സോര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം.

പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണവില വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് പ്രക്ഷോഭം അക്രമാസക്തമായത്. സമരം ചെയ്യുന്ന കര്‍ഷകര്‍ മന്ദ്‌സോറില്‍ ഒരു തുണിക്കടയ്ക്ക് തീവെക്കുകയും പ്രദേശത്തെ കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു. റെയില്‍വെ ട്രാക്കുകളും പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ തകര്‍ത്തു.

New Delhi, Death, Protest, Farmers-meet, farmer, news, Top-Headlines, collapse, 2 killed in police firing at farmers' protest in Madhya Pradesh.

ഇതേത്തുടര്‍ന്ന് പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിന് വില സ്ഥിരതാ ഫണ്ട് രൂപവത്കരിക്കുമെന്നും ചൗഹാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍ഡോര്‍, ഉജ്ജയിന്‍, ദേവാസ് എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സര്‍വീസ് നിര്‍ത്തിവച്ചു.

ജില്ലയിലെ പിപ്പില്യാമന്തി പ്രദേശത്ത് 144 ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉജ്ജയിന്‍ ഡിവിഷണല്‍ കമ്മീഷണര്‍ എം ബി ഹോജ പറഞ്ഞു. മന്ദ്‌സോറിലെ ദലോഡ പ്രദേശത്ത് റെയില്‍വെ ഗേറ്റും റയില്‍വെ ട്രാക്കും പ്രക്ഷോഭകര്‍ തകര്‍ത്തു.

Keywords: New Delhi, Death, Protest, Farmers-meet, farmer, news, Top-Headlines, collapse, 2 killed in police firing at farmers' protest in Madhya Pradesh.