Join Whatsapp Group. Join now!
Aster MIMS 10/10/2023

ഒന്നാം ക്ലാസില്‍ ചേരാനിരിക്കെ ഏഴ് വയസുകാരനും സുഹൃത്തും കുളത്തില്‍ മുങ്ങിമരിച്ചു

വ്യാഴാഴ്ച ഒന്നാം ക്ലാസില്‍ ചേരാനിരുന്ന ഏഴു വയസുകാരനും കൂട്ടുകാരനായ പത്തു വയസുകാരനും മുങ്ങിമരിച്ചു. Kerala, Alappuzha, news, Top-Headlines, Death, Drown, Deadbody, Student, 2 dies after drowned
മാവേലിക്കര: (www.kasargodvartha.com 01.06.2017) വ്യാഴാഴ്ച ഒന്നാം ക്ലാസില്‍ ചേരാനിരുന്ന ഏഴു വയസുകാരനും കൂട്ടുകാരനായ പത്തു വയസുകാരനും മുങ്ങിമരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം തെക്കുമലയില്‍ കാശിനാഥ്(ഏഴ്), കണ്ണമംഗലം തെക്ക് കോട്ടൂര്‍ വടക്കതില്‍ ദ്രാവിഡ്(10) എന്നിവരാണു മരിച്ചത്.

ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ ഒരുമിച്ചു കളിക്കാനിറങ്ങിയ കുട്ടികള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വീടിനു സമീപത്തെ പാടത്ത് കൃഷിക്കായി കുഴിച്ച ചെറിയ കുളത്തില്‍ മുങ്ങി അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

Kerala, Alappuzha, news, Top-Headlines, Death, Drown, Deadbody, Student, 2 dies after drowned.


കുട്ടികള്‍ കളിക്കുന്നത് സമീപവാസിയായ വീട്ടമ്മ കണ്ടിരുന്നു. പെട്ടെന്ന് കുട്ടികളെ കാണാതായതോടെ ഇവര്‍ ബഹളംവെക്കുകയും ഓടിക്കൂടിയ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ കുട്ടികളെ കുളത്തില്‍നിന്നു കണ്ടെത്തുകയുമായിരുന്നു. കരയ്‌ക്കെടുക്കുമ്പോള്‍ ജീവനുണ്ടായിരുന്ന കുട്ടികളെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ആയില്യം സ്റ്റുഡിയോ ഉടമയായ ദയാലിന്റെയും രേവതിയുടെയും മകനായ ദ്രാവിഡ് മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠത്തിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാവേലിക്കര ബിഷപ് മൂര്‍ സ്‌കൂളില്‍ പഠിച്ചിരുന്ന കാശിനാഥിനെ കായംകുളം ഗായത്രി സെന്‍ട്രല്‍ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശിപ്പിക്കാനിരിക്കുകയായിരുന്നു. ശ്രീഅയ്യപ്പന്‍ ബസുടമയായ രാജേഷിന്റെയും ലക്ഷ്മിയുടെയും മകനാണ് കാശിനാഥ്. സഹോദരന്‍: കാര്‍ത്തികേയന്‍. ദ്രാവിഡിന്റെ സഹോദരന്‍: സച്ചിന്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Alappuzha, news, Top-Headlines, Death, Drown, Deadbody, Student, 2 dies after drowned.