Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ്‌ഐയെയും പോലീസുകാരെയും തടഞ്ഞ കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍

പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ തടഞ്ഞ് ആക്രമിച്ച കേസിലെ രണ്ടുപ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ആനക്കല്ലിലെ മജീദ്(36), ബാത്തിഷ (22) എന്നിവരെയാണ് Kasaragod, Kerala, Manjeshwaram, arrest, Police, case, Attack, news, 2 arrested for assaulting police
മഞ്ചേശ്വരം: (www.kasargodvartha.com 18.06.2017) പ്രതിയെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ തടഞ്ഞ് ആക്രമിച്ച കേസിലെ രണ്ടുപ്രതികളെ പോലീസ് അറസ്റ്റു ചെയ്തു. ആനക്കല്ലിലെ മജീദ്(36), ബാത്തിഷ (22) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ബാറുടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടാനെത്തിയ മഞ്ചേശ്വരം എസ് ഐ അനൂപ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ്, രതീഷ്, ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് ആക്രമിച്ചത്.

വെള്ളിയാഴ്ച രാത്രി 10 മണിയോടെ മജീര്‍പള്ളയിലാണ് സംഭവം. മംഗളൂരുവിലെ ബാര്‍ ഉടമയെ തോക്കുചൂണ്ടിയതുള്‍പെടെ നിരവധി കേസുകളില്‍ പ്രതിയായ ഗുരുഡപ്പദവ് സ്വദേശി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസ്‌ഐ അനൂപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വേഷം മാറി സ്വകാര്യ കാറില്‍ എത്തിയതായിരുന്നു.

എന്നാല്‍ പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇതോടെ പോലീസ് സംഘം മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പ്രതികള്‍ ഉപയോഗിച്ച ഓമ്നി വാനും ബൈക്കും കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. സംഭവത്തില്‍ 25 പേര്‍ക്കെതിരെയാണ് കേസ്.
Kasaragod, Kerala, Manjeshwaram, arrest, Police, case, Attack, news, 2 arrested for assaulting police

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Manjeshwaram, arrest, Police, case, Attack, news, 2 arrested for assaulting police