Join Whatsapp Group. Join now!
Aster MIMS 10/10/2023

എയര്‍ഗണ്ണുമായി ബിയര്‍പാര്‍ലറിലെത്തിയ യുവാവ് പിടിയില്‍

എയര്‍ഗണ്ണുമായി ബിയര്‍പാര്‍ലറിലെത്തിയ യുവാവിനെ മുന്‍കരുതലായി Arrest, Badiyadukka, Custody, Investigation, Kasaragod, Police, Youth, SI, Youth arrested with air gun.
കാസര്‍കോട്: (www.kasargodvartha.com 11/05/2017) എയര്‍ഗണ്ണുമായി ബിയര്‍പാര്‍ലറിലെത്തിയ യുവാവിനെ മുന്‍കരുതലായി പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക കാട്ടിപ്പള്ളത്തെ സിവിനെയാണ് കാസര്‍കോട് ടൗണ്‍ എസ്ഐ പി അജിത്കുമാര്‍ അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി കാസര്‍കോട് മേഘരാജ് ബിയര്‍പാര്‍ലറിലെത്തിയ സിവിന്‍ ഓപ്പണ്‍ബാത്ത്‌റൂമില്‍ മൂത്രമൊഴിക്കുന്നതിനിടെ അടുത്തുണ്ടായിരുന്ന ആളാണ് എയര്‍ഗണ്‍ കണ്ടത്. ഭയചകിതനായ ഇയാള്‍ ബിയര്‍പാലര്‍ ജീവനക്കോരോട് കാര്യം പറഞ്ഞു. ഇതോടെ ജീവനക്കാര്‍ കാസര്‍കോട് ടൗണ്‍പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Arrest, Badiyadukka, Custody, Investigation, Kasaragod, Police, Youth, SI, Youth arrested with air gun.


എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമെത്തി സിവിനെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എയര്‍ഗണ്ണുമായി വന്നത് ആരെയും അപായപ്പെടുത്താനല്ലെന്നും വെറുതെ ഒരു രസത്തിന് കരുതിയതാണെന്നും സിവിന്‍ പോലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എയര്‍ഗണ്ണിന് ലൈസന്‍സുണ്ടെന്നും വ്യക്തമായി. മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സിവിനെ പോലീസ് ജാമ്യത്തില്‍ വിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Arrest, Badiyadukka, Custody, Investigation, Kasaragod, Police, Youth, SI, Youth arrested with air gun.