Join Whatsapp Group. Join now!
Aster MIMS 10/10/2023

അക്ബറും ബാബറും ഔറംഗസീബും രാജ്യത്തേക്ക് അതിക്രമിച്ച് വന്നവര്‍; മാതൃകയാക്കേണ്ടത് ശിവജിയെയും മഹാറാണ പ്രതാപിനേയും പോലെയുള്ളവരെ: വര്‍ഗീയ പ്രസംഗവുമായി വീണ്ടും യോഗി ആദിത്യനാഥ്

മുഗള്‍ ചക്രവര്‍ത്തി അക്ബറും ബാബറും ഔറംഗസീബുമെല്ലാം രാജ്യത്തേക്ക് അതിക്രമിച്ച് വന്നയാളെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതൊക്കെ മനസിലാക്കിയാല്‍ National, Top-Headlines, News, Trending, Yogi Adityanath calls Akbar, Babar, Aurangzeb
ലഖ്‌നൗ: (www.kasargodvartha.com 11/05/2017) മുഗള്‍ ചക്രവര്‍ത്തി അക്ബറും ബാബറും ഔറംഗസീബുമെല്ലാം രാജ്യത്തേക്ക് അതിക്രമിച്ച് വന്നയാളെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതൊക്കെ മനസിലാക്കിയാല്‍ രാജ്യത്തെ പ്രശ്‌നങ്ങളെല്ലാം തീരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ലഖ്‌നൗവില്‍ മഹാറാണ പ്രതാപിന്റെ 477 -ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശിവജിയെയും മഹാറാണ പ്രതാപിനേയും ഗുരു ഗോബിന്ദ് സിംഗിനെയും പോലുള്ളവരെയാണ് രാജ്യം മാതൃകയാക്കേണ്ടത്. അവരുടെ പാതയാണ് രാജ്യം പിന്തുടരേണ്ടത്. എത്രയും വേഗം സത്യം മനസിലാക്കുന്നുവോ അത്രയും വേഗത്തില്‍ രാജ്യത്തെ പ്രശ്‌നങ്ങളെല്ലാം അപ്രത്യക്ഷമാവുമെന്നും യോഗി പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ വര്‍ഗീയ പരാമര്‍ശം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Top-Headlines, News, Trending, Yogi Adityanath calls Akbar, Babar, Aurangzeb 'invaders', praises Maharana Pratap.