കാഞ്ഞങ്ങാട്: (www.kasargodvartha.com 15.05.2017) അച്ഛന്‍ നഷ്ടപ്പെട്ട മൂന്ന് കുട്ടികളെ ഉപേക്ഷിച്ച് അമ്മ കോടതിയില്‍ നിന്നും കാമുകന്റെ കൈപിടിച്ച് നടന്നുപോയി. മൂന്ന് കുട്ടികളും കരഞ്ഞുകൊണ്ട് പിറകെ ഓടിയെങ്കിലും അവരെ തള്ളിമാറ്റിയായിരുന്നു യുവതി കാമുകനെയും കൂട്ടി പോയത്. മടിക്കൈ കുണ്ടറയിലെ ശ്രീജയാണ്(30) ബാനം കോട്ടപ്പാറയിലെ ബാലകൃഷ്ണനൊപ്പം കോടതിയുടെ പടിയിറങ്ങിയത്.
മെയ് ഏഴിന് രാവിലെ വയറുവേദനയെ തുടര്‍ന്ന് ശ്രീജ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് വന്നതായിരുന്നു. പിന്നീട് വീട്ടിലേക്ക് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീട്ടിലും, മറ്റ് വീടുകളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ സഹോദരന്‍ മോഹനന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയില്‍ ശ്രീജ ബാലകൃഷ്ണന്റെ കൂടെയുണ്ടെന്ന് വിവരം ലഭിക്കുകയും പോലീസ് ഇവരെ കണ്ടെത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
മക്കളെ ഒപ്പം കൂട്ടാന്‍ താത്പര്യമില്ലെന്നും ബാലകൃഷ്ണനൊപ്പം കഴിയാനാണ് ആഗ്രഹമെന്നും ശ്രീജ അറിയിച്ചതിനെ തുടര്‍ന്ന് കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kanhangad, Love, Court, Father, Kasaragod, Shreeja, Lover.