Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭര്‍ത്താവിനൊപ്പം ഗള്‍ഫിലായിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തിയ ശേഷം തൂങ്ങിമരിച്ച നിലയില്‍

ഭര്‍ത്താവിനൊപ്പം ഗള്‍ഫിലായിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തിയ ശേഷം തൂങ്ങിമരിച്ച നിലയില്‍. തലക്ലായി ക്ഷേത്രത്തിന് Kasaragod, Woman, Temple, Treatment, Hospital, Suicide, Postmortem.
കാസര്‍കോട്: (www.kasargodvartha.com 25/05/2017) ഭര്‍ത്താവിനൊപ്പം ഗള്‍ഫിലായിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തിയ ശേഷം തൂങ്ങിമരിച്ച നിലയില്‍. തലക്ലായി ക്ഷേത്രത്തിന് സമീപത്തെ അനില്‍കുമാറിന്റെ ഭാര്യ പെരുമ്പള തൊട്ടിയിലെ ബിന്ദുവിനെ(38)യാണ് ബുധനാഴ്ച വൈകുന്നേരം വീടിന്റെ മുകള്‍നിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

മക്കളെയും കൊണ്ട് കുറച്ചുകാലം ഭര്‍ത്താവിനൊപ്പം ഗള്‍ഫില്‍ കഴിഞ്ഞ ബിന്ദു അടുത്തിടെയാണ് നാട്ടിലെത്തിയത്. ഭര്‍തൃമാതാവും ബന്ധുക്കളും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയിരുന്നതിനാല്‍ ഭര്‍തൃപിതാവും ഒരു കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍തൃപിതാവ് കുട്ടിയെയും കൂട്ടി അടുത്തുള്ള കടയിലേക്ക് പോയതായിരുന്നു. തിരിച്ചുവന്നപ്പോഴാണ് ബിന്ദുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

Kasaragod, Woman, Temple, Treatment, Hospital, Suicide, Postmotem.

രണ്ടുമക്കളുടെ മാതാവായ ബിന്ദു വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു. വിഷാദരോഗം മൂര്‍ഛിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. മക്കള്‍: അഭിജിത്ത്(10), അഭിനവ്(5). സഹോദരങ്ങള്‍: എം രവീന്ദ്രന്‍, വിജയന്‍, ലീല, സുമതി, ശ്രീദേവി. കാസര്‍കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Woman, Temple, Treatment, Hospital, Suicide, Postmotem, Woman found dead hanged in husband's house.