കാഞ്ഞങ്ങാട്: (www.kasargodvartha.com 02.05.2017) ഭര്‍ത്താവുമായി മൊബൈല്‍ ഫോണില്‍ വീഡിയോ കോളില്‍ വഴക്കിടുന്നതിനിടെ അധ്യാപിക ഉറക്ക ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് പരപ്പ മലയോരത്തെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയാണ് കഴിഞ്ഞ ദിവസം അമിതമായി ഉറക്കഗുളിക കഴിച്ച് അവശനിലയിലായത്.
ഗള്‍ഫിലുള്ള ഭര്‍ത്താവുമായി അധ്യാപിക പിണക്കത്തിലാണ്. ഫോണില്‍ സംസാരിക്കുന്നതിനിടയില്‍ ഇരുവരുടെയും വഴക്ക് മൂര്‍ഛിക്കുകയായിരുന്നു. തുടര്‍ന്നാണ് ഗുളികകള്‍ ഭര്‍ത്താവിനെ വീഡിയോ കോളില്‍ കാണിച്ച് അധ്യാപിക വിഴുങ്ങിയത്. സംഭവം ഉടന്‍ ഭര്‍ത്താവ് ഫോണില്‍ ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. അവരാണ് അധ്യാപികയെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചത്. നില ഗുരുതരമായതിനാല്‍ അധ്യാപികയെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.

Keywords: Parappa, Kerala, News, husband, Phone-call, Teacher, suicide-attempt, Woman, Hospital.