Join Whatsapp Group. Join now!
Aster MIMS 10/10/2023

കെട്ടിക്കിടക്കുന്ന ഗോതമ്പ് ഉപഭോഗ്താക്കളില്‍ എത്തിച്ചില്ല; കേരളത്തിനുള്ള ഗോതമ്പ് വിതരണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തുന്നു

മൊത്ത വിതരണ കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന ഗോതമ്പ് ഉപഭോഗ്താക്കളില്‍ Thiruvananthapuram, Wheat, Supply, Central Government
തിരുവനന്തപുരം: (www.kasargodvartha.com 13/05/2017) മൊത്ത വിതരണ കേന്ദ്രങ്ങളില്‍ കെട്ടിക്കിടക്കുന്ന ഗോതമ്പ് ഉപഭോഗ്താക്കളില്‍ എത്തിക്കാത്തതിനെ തുടര്‍ന്ന് കേരളത്തിനുള്ള ഗോതമ്പ് വിതരണം കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തുന്നു. മുമ്പ് നല്‍കിയ ഗോതമ്പ് മുഴുവന്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് കേരളത്തിന് വിഹിതം ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

മൊത്ത വിതരണ കേന്ദ്രങ്ങളില്‍ ഗോതമ്പ് കെട്ടിക്കിടക്കുന്നതിനാല്‍ ഓരോ മാസത്തെയും വിഹിതം കിട്ടിയാലും സൂക്ഷിക്കുവാന്‍ സ്ഥലമില്ലാത്ത അവസ്ഥയിലാണിപ്പോള്‍. റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ടിയിരുന്ന ഫോര്‍ട്ടിഫൈഡ് ആട്ട പദ്ധതി സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് അട്ടിമറിച്ചതോടെ പഞ്ചസാരയ്ക്കും മണ്ണെണ്ണയ്ക്കും പിന്നാലെ ഗോതമ്പും കേരളത്തിനു നഷ്ടമാകുന്ന സ്ഥിതിയിലാണ്.


റേഷന്‍ കടകളിലും മറ്റും പാവങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ആട്ട നിലവില്‍ ലഭ്യമല്ലെന്നത് ഇതിനോടകം ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു. എഫ് സി ഐ നല്‍കുന്ന ഗോതമ്പ് പൊടിച്ച് പോഷകഗുണമുള്ളവയാക്കി വിതരണം ചെയ്യുന്ന പദ്ധതിയാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റിലെയും കമ്മീഷണറേറ്റിലെയും ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചത്. പദ്ധതി നടപ്പിലായില്ലെന്നു മാത്രമല്ല ടണ്‍ കണക്കിന് ഗോതമ്പാണ് കരിഞ്ചന്തയിലെത്തിയത്.

ബി പി എല്‍ വിഭാഗത്തിന് സൗജന്യമായും എ പി എല്‍ വിഭാഗത്തിന് 6.10 രൂപയ്ക്കുമാണ് ഗോതമ്പ് നല്‍കിയിരുന്നതെങ്കിലും എ പി എല്‍ വിഭാഗക്കാര്‍ ഗോതമ്പ് വാങ്ങാത്തത് റേഷന്‍ കടകളില്‍ ഗോതമ്പ് കെട്ടിക്കിടക്കാന്‍ കാരണമായതായും പറയപ്പെടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Wheat Supply for kerala to be stop by Central Government
Keywords: Thiruvananthapuram, Wheat, Supply, Central Government, Ration Shop, Sugar, Kerosene, APL, BPL, Food, FCI, Civil Supplies, Kerala.